തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തടഞ്ഞുവച്ച കണ്‍സെഷന്‍ ടിക്കറ്റ് നല്‍കാന്‍ ഉത്തരവ്. എബിവിപി സംസ്ഥാന സെക്രട്ടടി വി. മനുപ്രസാദിന്റെ നേതൃത്വത്തില്‍ ഗതാഗത സെക്രട്ടറി ജ്യോതിലാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോടും എംഡിയോടും ചര്‍ച്ച നടത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം എബിവിപി പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയത്. പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ കെഎസ്ആര്‍ടിസി തടഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ സര്‍ക്കാര്‍ ധന സഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടപടി. ചര്‍ച്ചയില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, സംസ്ഥാന സമിതി അംഗങ്ങളായ മനോജ്, നിതിന്‍, സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
















