തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയിരിക്കുന്നത്. എട്ടു മണിയ്‌ക്ക്‌വരണാധികാരിയുടേയും തെരഞ്ഞെടുപ്പ് നിരീക്ഷകന്റെയും സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ തുറന്നത്. 8.30 ഓടു കൂടി ആദ്യ ഫല സൂചനകള്‍ പുറത്തു വരും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും.
വിവി പാറ്റുകള്‍ എണ്ണിയ ശേഷം രണ്ട് മണിയ്‌ക്ക് ഔദ്യോഗിക ഫല പ്രഖ്യാപനമുണ്ടാവും. എറണാകുളത്ത് മഹാരാജാ കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ് കോളേജ്, കോന്നിയില്‍ എലിയറയ്‌ക്കല്‍ അമൃത വിഎച്ച്എസ്എസ്, വട്ടിയൂര്‍കാവില്‍ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് മഞ്ചേശ്വരത്ത് ഗവ എച്ച്.എസ്.എസ്. പൈവളിക നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ .
















