Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളം ഇന്നും ഭ്രാന്താലയം

ഉത്തരന്‍byഉത്തരന്‍
Oct 23, 2019, 02:09 am IST
inVicharam

കൂടത്തായി കൊലപാതക പരമ്പര വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞിട്ട് ആഴ്ചകളായി. ഉപതെരഞ്ഞെടുപ്പിനുള്ള വെടിമരുന്നാണ് കൊലകളെക്കുറിച്ചുള്ള തെളിവെടുപ്പും പോലീസ് മിടുക്കുകാട്ടലുമെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലം വരുന്നതോടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തകള്‍ കെട്ടടങ്ങും. കൊലപാതകങ്ങളും പീഡനങ്ങളുമെല്ലാം മറ്റൊരു സംസ്ഥാനങ്ങളിലുമുള്ളതിനെക്കാള്‍ ഭീകരമാണ്.

അച്ഛന്‍ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത വേറെ എവിടെനിന്നെങ്കിലും കേള്‍ക്കുന്നുണ്ടോ? അച്ഛന്‍ മക്കളെ കൊല്ലുന്നു. മകന്‍ അച്ഛനെ കൊല്ലുന്നു. അച്ഛനെയും അമ്മയെയും കൊന്ന് മകന്‍ ആത്മഹത്യക്കൊരുങ്ങുന്നു. ഇമ്മാതിരി വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസമില്ല. അടുത്തിടെയാണ് എറണാകുളത്തുനിന്നും അത്തരമൊരു ദാരുണവാര്‍ത്ത വന്നത്. എളമക്കരയില്‍ യുവാവ് അച്ഛനെയും അമ്മയെയും തലയ്‌ക്കടിച്ചശേഷം വെട്ടിക്കൊന്നു. സുഭാഷ് നഗറില്‍ അഞ്ചനപ്പള്ളി ലെയ്‌നില്‍ അഴീക്കല്‍കടവ് വീട്ടില്‍ ഷംസു (61), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ സനല്‍ (30) ചുറ്റിക തലയ്‌ക്കടിച്ചശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പോലീസ് പറയുന്നു. വീട്ടില്‍ വാക്കേറ്റമുണ്ടായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. സരസ്വതിയോട് സനല്‍ കയര്‍ത്ത് സംസാരിച്ചു. ഇതോടെ വീടിനു പുറത്തേക്കിറങ്ങിയ സരസ്വതി, ഷംസു വന്നശേഷം അകത്തേയ്‌ക്ക് കയറിയപ്പോഴാണ് ആക്രമണം. വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളുണ്ട്. ഇതിന് സമീപത്തുനിന്ന് ചുറ്റിക, കത്തി, ബ്ലേഡ് എന്നിവ കണ്ടെടുത്തു. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. 

ഇടുക്കിയിലെ വട്ടവടയില്‍ 27 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു എന്ന വാര്‍ത്തയും ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലനടത്തിയതായി സ്ഥിരീകരിച്ചത്. കുട്ടിയുടെ ദേഹത്ത് മുറിവുകളോ മറ്റ് പാടുകളോ ഇല്ല, ശ്വാസം മുട്ടിച്ച ലക്ഷണങ്ങളും കണ്ടെത്താനായില്ല. ശ്വാസനാളത്തില്‍ മുലപ്പാല്‍ കയറിയിട്ടുണ്ട്. വിദഗ്ധ പരിശോധനയ്‌ക്കായി കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെ മണ്ണും ശേഖരിച്ചിട്ടുണ്ടെങ്കിലും ശേഷം എന്തെന്ന് പ്രവചിക്കാനാവില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ തടയാനും നടപടി സ്വീകരിക്കാനും ബാധ്യതപ്പെട്ടവരാണ് പോലീസ്. വേലിതന്നെ വിളവുതിന്നുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നവജാതശിശുവിന്റെ മരണത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 

സമൂഹത്തിലെന്നപോലെ പോലീസിലും കുറ്റവാസന പ്രകടമാകുകയാണ്. കൊലപാതകത്തിലടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. മേലധികാരികള്‍ കീഴേതലത്തിലുള്ള പോലീസുകാരെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഓരോദിവസവും കൂടുകയാണ്. അതിന്റെ ഭാഗമാണല്ലോ അടുത്തിടെ കൊച്ചിയിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോലിയും കുടുംബവുമൊന്നും നോക്കാതെ നാടുവിട്ടത്. നാടുവിടാനുള്ള കാരണം പിന്നീട് പറയാമെന്ന് ഉറപ്പുനല്‍കിയ നവാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തില്‍ തിരിച്ചെത്തി. മേലുദ്യോഗസ്ഥരുടെ പുലഭ്യം കേട്ട് മടുത്ത് ഒരു പോലീസുകാരന്‍ കണ്ണൂരില്‍ രാജിവയ്‌ക്കുകയും ചെയ്തു. മലപ്പുറത്ത് വനവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ മരിച്ചത് പീഡനം മൂലമാണെന്ന് കുടുംബം ആരോപിക്കുന്നു.

അതിനെക്കാള്‍ ഭയാനകമാണ് ഒരു പോലീസുകാരന്‍ ഒരു പോലീസുകാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ പോകവെ പിന്നാലെ കാറില്‍വന്ന പോലീസുകാരന്‍ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്‌ത്തുക മാത്രമല്ല വടിവാള്‍ കൊണ്ട് വെട്ടി. തുടര്‍ന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കേരളത്തെ ആകെ നടുക്കിയ സംഭവത്തിലെ പ്രതി കസ്റ്റഡിയിലായിട്ടുണ്ട്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് ഭാഷ്യം. മൂന്ന് പിഞ്ചുമക്കളുടെ അമ്മയ്‌ക്കാണ് ദാരുണാന്ത്യം എന്നോര്‍ക്കണം. ഇത് സ്‌നേഹമോ പ്രണയമോ എന്ന് കാണാനാവില്ല. വെറും കാമവെറിയാണ് കലിയായി വളര്‍ന്നതെന്ന് വ്യക്തം. വധിക്കപ്പെട്ടത് സൗമ്യയെന്ന പോലീസുകാരിയും. പ്രതി അജാസുമാണ്. അജാസ് സൗമ്യയെ മുമ്പും കൊല്ലാന്‍ ശ്രമിച്ചിരുന്നു. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു. എല്ലാ വിവരങ്ങളും വള്ളിക്കുന്നം എസ്‌ഐയെ ധരിപ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ അമ്മ പറയുന്നത്. എന്നിട്ടും സ്റ്റേഷനില്‍ സംരക്ഷണം ലഭിച്ചില്ല.

ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുമ്പോഴും രാജ്യത്തെവിടെയും നടക്കുന്നതിനെക്കാള്‍ നടുക്കുന്ന കൊലകള്‍ കേരളത്തിലും ഉണ്ടാകുന്നു. തല്ലിത്തല്ലി എംഎല്‍എയെവരെ തല്ലി കയ്യൊടിച്ചു. ഇക്കണക്കിന് ഇനി ആര്‍ക്കൊക്കെ തല്ലുകിട്ടുമെന്ന് കണ്ടുതന്നെ അറിയണം. അടുത്തത് മന്ത്രിമാരായിരിക്കുമോ? സാധാരണക്കാരെ തല്ലാന്‍ പണ്ടേ പോലീസിന് ലൈസന്‍സ് ഉണ്ടെന്ന മട്ടിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ആ സാധാരണക്കാര്‍ അവരുടെ പ്രതിനിധികളായി തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗമാണെന്ന രീതിയിലായിരുന്നല്ലോ രാഷ്‌ട്രീയ സംവിധാനത്തിന്റെ പെരുമാറ്റം. അവരെ തൊടാന്‍ പോലീസ് പേടിക്കുമെന്നായിരുന്നു ധാരണ. പക്ഷെ, സിപിഎം ഭരണത്തില്‍ അവര്‍ക്ക് രക്ഷയില്ല. 

പോലീസ് അതിക്രമം, പോലീസ് അഴിഞ്ഞാട്ടം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് കുറച്ച് അതിരുവിട്ട അവസ്ഥയാണ്. ഇത് ജനങ്ങളുടെ പോലീസല്ല. സര്‍ക്കാരിന്റെ പോലീസുമല്ല. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ മാത്രം പോലീസാണ്. ആ കക്ഷിയൊഴിച്ച് ആരെയും തല്ലും. വേണ്ടിവന്നാല്‍ കൊല്ലും. മുന്നണിയിലെ പങ്കാളികളായാലും അതിന് മാറ്റമില്ല. മനുഷ്യാവകാശം എന്നത് തങ്ങള്‍ക്കുമാത്രമുള്ളതാണെന്ന ധാര്‍ഷ്ട്യമാണവരുടെ മുഖമുദ്ര.

കഞ്ചാവ് കേസില്‍ പിടികൂടിയ പ്രതി എക്‌സൈസിന്റെ കസ്റ്റഡിയിലാണ് മരിച്ചത്. അയാള്‍ മരണപ്പെടേണ്ടയാളാണെന്ന് എക്‌സൈസുകാരുടെ ഫേസ്ബുക്ക് കൂട്ടായ്‌മയില്‍ പറഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെ കാണുമ്പോഴല്ലെ തോന്നുക. കേരളം ഇന്നും ഭ്രാന്താലയമാണെന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.