കൊച്ചി: ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ അക്രമത്തില്‍ സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവരുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനരത്തെ, കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ നേതാക്കളോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം പിഡബ്ലുഡി റെസ്റ്റ് ഹൗസിലെത്തിയാണ് നേതാക്കള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത പത്തു നേതാക്കളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കി. ഇവരെ എല്ലാവരെയും ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
















