തമസാ തടത്തിനടുത്തുള്ള ശ്രീരാമക്ഷേത്രമാണിത്. വനവാസത്തിനിറങ്ങിയ രാമനെ പിരിയാനാകാതെ അയോധ്യാവാസികളും കൂടെ പുറപ്പെട്ടു. രാമന് എത്രയൊക്കെ വിലക്കിയിട്ടും തിരികെപ്പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. യാത്രാസംഘം ആദ്യദിവസം കഴിച്ചുകൂട്ടിയത് തമസാതടത്തിലായിരുന്നു. വനവാസത്തിലെ ക്ലേശങ്ങള്‍ എത്രമാത്രമെന്ന് രാമന് മുന്‍കൂട്ടിയറിയാമായിരുന്നു. അയോധ്യാവാസികളെ കഷ്ടപ്പെടുത്തുന്നത് രാമന് ചിന്തിക്കാവുന്നതിന് അപ്പുറമായിരുന്നു. അതിനാല്‍ രാത്രിയില്‍ തമസാ തടത്തില്‍ ഉറങ്ങിക്കിടന്ന പ്രജകളെ ഉണര്‍ത്താതെ രാമനും സീതയും ലക്ഷ്മണനും അവിടം വിട്ട് പോയി. രഥം ഉരുണ്ടുപോയ അടയാളം നോക്കി അവര്‍ തങ്ങളെ പിന്തുടരരുതെന്നു കരുതി അടയാളങ്ങളൊന്നും അവശേഷിപ്പിക്കാതെയായിരുന്നു യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: