ജനകമഹാരാജാവ് മകള്‍ സീതയുടെ വിവാഹത്തിന് സ്ത്രീധനമായി നല്‍കിയത് ധാരാളം അപൂര്‍വ രത്നങ്ങളും മുത്തുകളുമായിരുന്നു. വിവാഹാനന്തരം മിഥിലയില്‍ നിന്ന് രാമനും സീതയും സംഘവും അയോധ്യയിലേക്കു മടങ്ങുമ്പോള്‍ മകള്‍ക്കുള്ള സ്ത്രീധനവും രാജാവ് കൊടുത്തു വിട്ടു. കുന്നോളം പൊക്കത്തില്‍, ഈ അപൂര്‍വ മണികളും മുത്തുകളും രത്നങ്ങളും സൂക്ഷിച്ച ഇടം പിന്നീട് മണിപര്വതമായി മാറിയെന്നാണ് ഐതിഹ്യം. ശ്രാവണമാസത്തില്‍ ഭഗവാന് ശ്രീരാമന് സീതാസമേതനായി ഇപ്പോഴും ഇവിടെ ഊഞ്ഞാലാടാന്‍ എത്തുന്നുവെന്നാണ് വിശ്വാസം.
മണിപര്വതത്തില് നടക്കുന്ന ഝൂലമേള പ്രസിദ്ധമാണ്. ശ്രാവണത്തിലെ മേളയ്ക്കെത്തുന്ന ഭക്തര്‍, സീതാരാമലക്ഷ്മണന്മാരുടെ വിഗ്രഹങ്ങള്‍ വെച്ച ആട്ടുതൊട്ടിലുകള് മരച്ചില്ലകളില്‍ കെട്ടി പ്രാര്‍ഥനാപൂര്‍വം ആട്ടുന്ന പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: