കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ഇന്ത്യ- പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കൂയെന്ന് നിയുക്ത ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഈ മാസം 23ന് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
ഇന്ത്യ-പാക്ക് ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമാണ്. ഇവര്‍ അനുമതി നല്‍കിയാലേ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വീണ്ടും തുടങ്ങാനാകൂ. രാജ്യന്തര പര്യടനങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി അത്യാവശ്യമാണ്. അതിനാല്‍ ഇന്ത്യ – പാക്ക് പരമ്പര പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് ഉത്തരം നല്‍കാനാവില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
2012 ലാണ് അവസാനമായി ഇന്ത്യ- പാക്ക് ക്രിക്കറ്റ് പരമ്പര അരങ്ങേറിയത്. അന്ന് പാക്കിസ്ഥാന്‍ ഇന്ത്യയിലെത്തി. രണ്ട് ടി ട്വന്റി മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിച്ചു.
















