ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന് ശ്രീരാമന്. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. ഇക്ഷ്വാകു വംശജനായ രാമനെ ആദികാവ്യമായ രാമായണത്തിലൂടെ നരനായും നാരായണനായും വാഴ്ത്തപ്പാടി വാല്മീകി.
വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന രാമചരിതം. കാലദേശാതിര്‍ത്തികള്‍ ഭേദിച്ച് ഭാരതത്തിന്റെ ആ ആധ്യാത്മിക പൈതൃകമൊഴുകി.
രാമന്റെ അയന(യാത്ര)മായ രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന, രാമപാദസ്പര്‍ശമേറ്റ ഇടങ്ങളോരോന്നും അതേ പവിത്രതയോടെ ഇപ്പോഴുമുണ്ട്.
ഭാരതത്തില്‍ അയോധ്യ, ശൃംഗവേര്‍പുര്‍, നന്ദിഗ്രാം, ചിത്രകൂടം, സീതാമാര്‍ഹി, ബക്സര്‍, ദര്‍ഭംഗ, മഹേന്ദ്രഗിരി, ജഗദാല്‍പുര്‍, ഭദ്രാചലം, രാമേശ്വരം, ഹംപി, നാസിക്, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ഇന്നും പരിരക്ഷിക്കപ്പെടുന്നു രാമപാദങ്ങള്‍ പതിഞ്ഞ പുണ്യസങ്കേതങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: