Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനുഭൂതി പകര്‍ന്ന ജീവിതയാത്ര

ടി.കെ.രവീന്ദ്രന്‍byടി.കെ.രവീന്ദ്രന്‍
Oct 1, 2019, 03:33 am IST
inSamskriti

സ്വതവേ ഈശ്വരസ്വരൂപരായ, ജ്ഞാനസ്വരൂപരായ മനുഷ്യര്‍ ബാഹ്യപ്രകൃതിയുടെ ചേര്‍ച്ചയാലുണ്ടാവുന്ന അജ്ഞാനത്തിന്റെ മൂടിക്കെട്ടലില്‍ നിന്നും ജ്ഞാനം പുറത്തേയ്‌ക്കു നിര്‍ഗമിക്കാതെ അജ്ഞരെന്നപോലെ കഴിയുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇതിനെ തിരിച്ചറിയാന്‍ സാധിക്കുന്നുമില്ല. ചിലര്‍ക്കാകട്ടെ, ഒരു പക്ഷേ, തിരിച്ചറിയാന്‍ സാഹചര്യമുണ്ടായാല്‍ പോലും പ്രാരബ്ധങ്ങളുടെ ആധിക്യത്താല്‍ അതില്‍നിന്നു മുക്തിയുണ്ടാവുന്നുമില്ല. അജ്ഞാനത്തിന്റെ കനത്ത മേഘപടലം പൊട്ടിച്ചു പുറത്തുകടക്കാന്‍ വേണ്ട സാധനയും സത്കര്‍മ്മങ്ങളും മാത്രമേ അതിനു വഴിയായുള്ളു. ഈ അവസരത്തില്‍ ഗുരുവിനെ പ്രാപിച്ച് അനുഗ്രഹം നേടി സംശയനിവൃത്തി വരുത്തി മുന്നോട്ടു പോകുകയേ വേണ്ടൂ.  അഞ്ജാനാന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു എന്ന് ഏവര്‍ക്കുമറിയാം. ജീവിതയാത്രയില്‍ ഗുരുവിന്റെ ഉപദേശത്തിനനുസരിച്ച് മുന്നോട്ടു ഗമിച്ചാല്‍ മാര്‍ഗ്ഗം തുറന്നു കിട്ടും. 

കുറച്ചു നേരം ക്ഷേത്രസന്നിധിയില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഇരിക്കും. ഈ സമയത്ത് നമ്മില്‍ നിന്നുതിരുന്ന മന്ത്രങ്ങളും ചിന്തകളും ദൃഷ്ടിയുമെല്ലാം മൂകാംബികയിലേയ്‌ക്കു മാത്രം തിരിയും. പുറമെയുള്ള പ്രഭയെ ഉള്ളിലേക്കാവാഹിക്കാന്‍ പരിശ്രമിക്കും. അവിടെനിന്നും എഴുന്നേറ്റാല്‍ പിന്നെ ഒരു പുതിജീവന്‍ കിട്ടിയ അനുഭൂതിയാണ്. എല്ലാം ശാന്തം. 

പുറത്തിറങ്ങി പ്രാതലിനുള്ള ശ്രമമാണ്. ക്ഷേത്രത്തിനടുത്തുതന്നെ സസ്യഭോജനശാലയുണ്ട്. അവിടെ പോയി ചായയും പലഹാരവും. 

ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ അത്യുന്നതസ്ഥായിയായ ചെങ്കുത്തായ പര്‍വ്വതം, കുടജാദ്രി. അവിടെ നിന്നും കുടജാദ്രിയെ കാണുമ്പോള്‍ വിസ്മയം കൂറുന്നു. അതിന്റെ ഗരിമയും തലയെടുപ്പും ഒക്കെയായി ഒരു ഉന്നത പര്‍വ്വതം. ആ അത്യുന്നതങ്ങളിലേയ്‌ക്കാണ് കയറേണ്ടത്. വെയില്‍ കാഞ്ഞു നില്‍ക്കുന്ന മൊട്ടക്കുന്നുകള്‍ പച്ചത്തലപ്പാവും ധരിച്ചിരിക്കുന്നു. വനപ്രദേശങ്ങളും ചെമ്മണ്‍ നിറത്തിലുള്ള കുന്നുകളും ഇടകലര്‍ന്നാണിരിക്കുന്നത്. സൂര്യതേജസ്സില്‍ വിയര്‍ത്തു കുളിക്കുന്ന കാര്‍മേഘങ്ങളുടെ നിഴലുകള്‍ ശൃംഗങ്ങളിലൂടെ യാത്രചെയ്യുകയാണ്. ശ്യാമമേഘനിഴലുകള്‍ പോലെ ദൂരെ ശ്യാമശിലകള്‍ അങ്ങിങ്ങായി എഴുന്നുനില്‍ക്കുന്നതു കാണാം. ദൂരെ നിന്നുള്ള കാഴ്ചയാണിത്. എന്നാല്‍ സാമീപ്യമുണ്ടാകുമ്പോഴേ യഥാര്‍ത്ഥ സ്വരൂപം തിരിച്ചറിയൂ. ഏതായാലും അവിടെ അത്യുന്നതിയിലെത്താന്‍ മനസ്സ് വെമ്പല്‍കൊള്ളുന്നു. സാധാരണയായി മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ചാലേ ലക്ഷ്യം കാണുകയുള്ളു. ഇത് ലക്ഷ്യം ആദ്യമേ നമുക്കു കാണിച്ചു തരുന്നു. ഇനി ശരിയായ മാര്‍ഗ്ഗത്തിലൂടെ ആചാര്യന്റെ വാക്കുകളനുസരിച്ചുള്ള യാത്രയാണ് വേണ്ടത്. ആ ഒരു ലക്ഷ്യത്തെ മനസ്സില്‍ കുടിയിരുത്തുന്നു. അവിടേയ്‌ക്കാണ് അടുത്ത യാത്ര. അതിനുള്ള തയ്യാറെടുപ്പുകളുമായി രണ്ടാഴ്ചത്തേക്കു പാചകം ചെയ്തു കഴിക്കാനുള്ള അരിയും മറ്റു സാധനങ്ങളും അഡിഗയുടെ കടയില്‍നിന്നും വാങ്ങിച്ച് ഭാരം ക്രമീകരിച്ച് വിവിധ സഞ്ചികളിലാക്കും. യാത്ര പുറപ്പെടുകയായി. 

കുടജാദ്രിയുടെ താഴ്‌വാരത്തുകൂടി ബസ് ഉണ്ട്. ക്ഷേത്രത്തിനടുത്തു നിന്നും ബസ്സില്‍ കയറി  ഇരുപതു കിലോമീറ്ററിലേറെ യാത്രയുണ്ട്. ഈ ബസ് യാത്ര ക്രമികമായി വനാന്തരങ്ങളിലൂടെയാവുന്നു. ചെറിയ ചെറിയ ചുരങ്ങള്‍ കയറിയുള്ള യാത്ര. വഴിയില്‍ മരങ്ങളുടെയും സസ്യലതാദികളുടെയും കുരങ്ങന്‍മാരുടെയുമൊക്കെ കാഴ്ചകള്‍ തുടങ്ങുന്നു. അത്ഭുതം കൂറുന്ന ഈ യാത്രയില്‍ എല്ലാവര്‍ക്കും ഉന്മേഷം തന്നെ. ഇരുപത്തൊന്നു കിലോമീറ്റര്‍ യാത്ര ചെയ്തതിനു ശേഷം കുടജാദ്രിയുടെ താഴ്‌വാരത്തെത്തി. അവിടുന്നങ്ങോട്ട് കാല്‍നടയായി മല കയറണം. പ്രവേശന കവാടത്തില്‍ത്തന്നെ വനംവകുപ്പിന്റെ നിര്‍ദ്ദേശങ്ങളും മറ്റും ആലേഖനം ചെയ്ത ബോര്‍ഡുകളുണ്ട്. അതു വായിച്ചു മനസ്സിലാക്കി യാത്ര തിരിച്ചു. വൃക്ഷങ്ങളുടെ നിഴല്‍ വിരിച്ച പാതയിലുടനീളം പുഷ്പങ്ങള്‍ വാരി വിതറിയിരിക്കുന്നു. അശോകവൃക്ഷവും മറ്റും ഇതില്‍പ്പെടുന്നു. ശീതം പകരുന്ന മന്ദമാരുതന്റെ അരുമയായ തഴുകലും കൂടിയായപ്പോള്‍ ഉന്മേഷത്താല്‍ പുളകിതരാകുന്നു. മയിലുകളുടെ ആട്ടവും പാട്ടും വാനരന്മാരുടെ ധൃതിയിലുള്ള ഓട്ടവും ചാട്ടവും ആകാംക്ഷയോടെയുള്ള നോട്ടവും ഉന്മേഷം പകരുന്ന പുഷ്പഗന്ധങ്ങളും കൗതുകമുണര്‍ത്തുന്നു. കുറച്ചു ദൂരം സമതലമാണ്. ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ ചന്തപ്പന്റെ പീടിക. അവിടെ നിന്നും ചായ കുടിക്കല്‍ പതിവാണ്. അപ്പോഴേക്കും ഉച്ചയായിരിക്കും. അവിടുന്ന് പുട്ടും കറിയും ചായയും. പുറത്തിറങ്ങി കുറച്ചുനേരം അവിടവിടെ വിശ്രമിക്കും. പാത്രങ്ങളില്‍ വെള്ളം ശേഖരിക്കും.

                                                                                                                               8943813300 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

Kerala

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

India

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.