മണര്‍കാട് (കോട്ടയം): ഭരണസമിതി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സിപിഎം അനുകൂലികള്‍ ക്ഷേത്ര പൊതുയോഗത്തിന് നേരെ ആക്രമണം നടത്തി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. മണര്‍കാട് ദേവീക്ഷേത്ര പൊതുയോഗത്തിന് നേരെയാണ് ആയുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ ഒ.ജി. കരുണാകരപ്പണിക്കര്‍, മകന്‍ ഒ.കെ. മണിക്കുട്ടന്‍, അനില്‍കുമാര്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്ര ഓഫീസിലെ മേശയും കസേരയും ആക്രമിസംഘം അടിച്ചുതകര്‍ത്തു.
ഇന്നു വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് നടന്നത്. സിപിഎം പിന്തുണയോടെ ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ ഒരുവിഭാഗം ശ്രമിച്ചു. എന്നാല്‍ അവരുടെ ശ്രമം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണച്ച പാനല്‍ തോറ്റു. ഇതില്‍ പ്രകോപിതരായ സംഘമാണ് പൊതുയോഗത്തിന് നേരെ ആക്രമണം നടത്തിയത്. ഇന്നലെ പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമുള്ള ആദ്യപൊതുയോഗമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെവര്‍ പങ്കെടുത്ത യോഗത്തിലേയ്‌ക്കാണ് സിപിഎം സംഘം എത്തിയത്. ജിബി, അജിത്, ശശി, അനൂപ്, ഷാജി പുലിപ്ര എന്നിവരുടെ നേതത്വത്തിലായിരുന്നു ആക്രമണം.
















