Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസി ബസ്സിനെ ചങ്കുറപ്പോടെ നേരിട്ട പെണ്‍കുട്ടിയുടെ കഥയില്‍ വന്‍ ട്വിസ്റ്റ്; സംഭവത്തില്‍ കൈയ്യടിക്കേണ്ടത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെന്ന് എഫ്ബി പോസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2019, 11:32 am IST
in Kerala

മൂവാറ്റുപുഴ : ഓവര്‍ടേക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസിയെ ചങ്കുറപ്പോടെ നേരിട്ട പെണ്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ വയറലാണ്. അതില്‍ ട്വിസ്റ്റുമായി ദൃക്‌സാക്ഷി. പെണ്‍കുട്ടി വണ്ടി തടയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇവരെ കൈയ്യടിച്ചും ഡ്രൈവറെ താക്കീത് ചെയ്തും നിരവധി ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃക്‌സാക്ഷി കെഎസ്ആര്‍ടിസ് ഡ്രൈവറെ അനുകൂലിച്ച് എഫ്ബിയില്‍ പോസ്റ്റ് ഇത്. കുമളി കെഎസ്ആര്‍ടിസ് ഇത് ഏറ്റെടുത്ത് പോസ്റ്റ് ചെയ്തതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചാ വിഷയം ആയത്. 

പെണ്‍കുട്ടികള്‍ എന്ത് ചെയ്താലും അത് വൈറലാകും എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്. കൂടാതെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സംഭവത്തിന്റെ അവസാന ഭാഗം മാത്രമാണെന്നും ആരോപിക്കുന്നുണ്ട്. പെരുമ്പാവൂര്‍ – വട്ടക്കാട്ടുപടി (പഴയ മൂവാറ്റുപുഴ) റോഡിലാണ് സംഭവം അരങ്ങേറിയത്.  

പ്രദേശത്തെ ബസ് സ്റ്റോപ്പില്‍ സ്‌കൂള്‍ ബസ്് വിദ്യാര്‍ത്ഥികളെ ഇറക്കുന്നതായി ക്ലീനര്‍ സിഗ്നല്‍ നല്‍കിയതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഓവര്‍ടേക്ക് ചെയ്തതെന്നാണ് വാദം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ എല്ലാം തെറ്റാണെന്നാണ് ഇതില്‍ വാദിക്കുന്നത്. 

എഫ്ബി പോസ്റ്റ് ഇങ്ങനെ…

”ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മാന്യനാണ്.’ എന്നും കത്തില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ഒരു യുവതി കെഎസ്ആര്‍ടിസി ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ, ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാന്‍ നടക്കുന്ന മഹത് വ്യക്തികള്‍ (സോഷ്യല്‍ മീഡിയയിലെ കോമാളികള്‍) ഇതൊന്ന് വായിക്കണം. നിങ്ങള്‍ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂര്‍ – വട്ടക്കാട്ടുപടി (പഴയ മൂവാറ്റുപുഴ) റോഡില്‍ ആണ്. കെഎസ്ആര്‍ടിസി ഓട്ടോ സ്റ്റാന്റിനു പുറകില്‍ ഉള്ള മുസ്ലീം പള്ളിയുടെ മുന്നില്‍ സ്‌കൂള്‍ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്‌കൂള്‍ ബസ് നിറുത്തിയിരുന്നു. സ്‌കൂള്‍ ബസിനു പുറകില്‍ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടില്‍ നായകനായ) കെഎസ്ആര്‍ടിസി ബസ് വന്നു നിന്നു. ചെറിയ കുട്ടികള്‍ ഇറങ്ങാന്‍ സമയം കൂടുതല്‍ എടുക്കും എന്നതുകൊണ്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍ സിഗ്നല്‍ കൊടുത്തതു കൊണ്ടാണ് കെഎസ്ആര്‍ടിസി ബസ് സ്‌കൂള്‍ ബസിനെ ഓവര്‍ ടേക്ക് ചെയ്യാനായി വന്നത്.

പകുതിക്ക് മുകളില്‍ സ്‌കൂള്‍ ബസിനെ മറി കടന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയില്‍ സ്‌കൂള്‍ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ കെഎസ്ആര്‍ടിസി ബസ് ഓവര്‍ സ്പീഡില്‍ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്തു കയറി വരുമ്പോള്‍ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. 

അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാന്‍ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം. റോഡില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഇറച്ചിയില്‍ മണ്ണു പറ്റും. ഈ സംഭവം നേരില്‍ കണ്ട ഒരാള്‍ പോലും ആ സ്ത്രീ ചെയ്തതിനെ പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാ കെഎസ്ആര്‍ടിസി ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തില്‍ ആ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മാന്യനാണ്. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ കരിവാരിത്തേച്ചത്. ഡ്രൈവറ് ചേട്ടന് ഫുള്‍ സപ്പോര്‍ട്ട് എന്ന് ദൃക്സാക്ഷി.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പുതിയ വാര്‍ത്തകള്‍

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.