Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒക്ടോബര്‍ 10 വരെ പാലാരിവട്ടം പാലം പൊളിക്കണ്ട! ലോഡ് ടെസ്റ്റ് നടത്തിയ ശേഷം തീരുമാനിക്കാം, പാലത്തിന്റ വിള്ളലുകളുടെ കാരണം കണ്ടെത്താതെയാണ് സര്‍ക്കാര്‍ പൊളിക്കാന്‍ തീരുമാനിച്ചതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2019, 02:13 pm IST
inKerala

കൊച്ചി : പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഒക്ടോബര്‍ പത്തുവരെ ഹൈക്കോടതി വിലക്കി. ലോഡ് ടെസ്റ്റ് നടത്താതെ പാലം പൊളിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് എഞ്ചിനീയര്‍മാരുടെ സംഘടന നല്‍കിയ പൊതു താത്പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ ചുമതലയുള്ള ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

ഇതു സംബന്ധിച്ച് രണ്ട് പൊതു താല്‍പര്യ ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതിയിലെത്തിയത്. പാലത്തിനു ബലക്ഷയമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. കൂടാതെ ഐഐടിയുടെ ഉള്‍പ്പടെയുള്ളവരുടെ റിപ്പോര്‍ട്ടുകളില്‍ പാലം പൊളിക്കണം എന്ന നിര്‍ദ്ദേശമില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ പാലത്തിന് ബലക്ഷയം ഉണ്ടെന്നത് ഹര്‍ജിക്കാര്‍ സമ്മതിക്കുന്നുണ്ട്. 

ജനങ്ങളുടെ ജീവന്‍ വച്ച് പന്താടാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. പാലം പൊളിക്കുന്നതിന് എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാരിനോട് ഇത് പഠിച്ച് പത്രിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പത്താം തീയതി ഹര്‍ജി വീണ്ടും പരിഗണിക്കും.

പാലാരിവട്ടം മേല്‍പ്പാലത്തില്‍ രൂപപ്പെട്ട വിള്ളലുകളുടെ യഥാര്‍ഥ കാരണം കണ്ടെത്താതെയാണ് പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നാണ് എന്‍ജിനീയര്‍മാരുടെ വാദം. 

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡപ്രകാരമാണ് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം. കോണ്‍ക്രീറ്റ് ടെസ്റ്റില്‍ നല്ല ഫലമാണു ലഭിച്ചത്. ഗര്‍ഡറുകളിലും പിയറുകളിലും ഐഐടി നടത്തിയ റീബൗണ്ട് ഹാമര്‍ ടെസ്റ്റുകളിലും നിര്‍മാണത്തില്‍ പാളിച്ചയുള്ളതായി കണ്ടെത്തിയില്ല. ഗര്‍ഡറുകളിലെ വിള്ളലുകളും അനുവദനീയ പരിധിക്കുള്ളില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ ഭാരപരിശോധന നടത്തിയശേഷമേ തുടര്‍ നടപടിയെടുക്കാവൂ.

അറ്റകുറ്റപ്പണികൊണ്ട് പാലത്തിന്റെ ബലക്ഷയം മാറ്റാനാകില്ലെന്ന ഇ.ശ്രീധരന്റെ കണ്ടെത്തലില്‍ പിഴവുണ്ട്. പാലത്തിന് ഗുണനിലവാരം കുറവാണെ മഹേഷ് ടണ്ടന്‍ റിപ്പോര്‍ട്ടും, പാലം പൊളിക്കണമെന്ന് നിര്‍ദേശിച്ച ഐഐടിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്നും എന്‍ജിനീയര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ പാലം നിര്‍മാണ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ ജയിലില്‍ വച്ച് ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സൂരജിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് അനുമതി തേടിയത്. ബുധനാഴ്ച രാവിലെ പത്തു മണി മുതല്‍ ഒരു മണി വരെ സൂരജിനെ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

Main Article

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

Article

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.