Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തെംബെ സ്വാമിയുടെ സമ്മാനം

സാവിത്രിbyസാവിത്രി
Sep 21, 2019, 02:46 am IST
inSamskriti

  

ദത്താത്രേയ ഭക്തനും സംന്യാസിയുമായിരുന്നു വസുദേവാനന്ദ സരസ്വതിയെന്ന തെംബെ സ്വാമി. ആന്ധ്രയിലെ രാജമഹേന്ദ്രിയില്‍ ഗോദാവരി നദിക്കരയിലായിരുന്നു അദ്ദേഹത്തിന്റെ ആശ്രമം.  ബാബയുടെ ഭക്തനായ പുണ്ഡലികറാവുവും സുഹൃത്തുക്കളും  ഒരിക്കല്‍ തെംബെ സ്വാമിയെ കാണാനായി രാജമഹേന്ദ്രിയിലെത്തി.

സ്വാമിയെ വന്ദിച്ച്  അനുഗ്രഹം വാങ്ങി. സംഭാഷണങ്ങള്‍ക്കിടെ  പുണ്ഡലിക റാവു  ഷിര്‍ദി ബാബയെക്കുറിച്ച്  പരാമര്‍ശിച്ചു. ബാബയുടെ പേരു കേട്ടതും  സ്വാമിയുടെ മുഖം ഭക്ത്യാദരങ്ങളാല്‍ തിളങ്ങി. അദ്ദേഹം ബാബയെ ധ്യാനിച്ച ശേഷം ഇരുകൈകളും നീട്ടി ദണ്ഡ നമസ്‌ക്കാരം നടത്തി. പിന്നീട് ഒരു നാളികേരമെടുത്ത് പ്രാര്‍ഥനാപൂര്‍വം റാവുവിനെ ഏല്‍പ്പിച്ച് ഇങ്ങനെ പറഞ്ഞു. ‘ഇതെന്റെ സഹോദരന്‍ സായിക്ക് നല്‍കുക. എന്റെ പ്രണാമമറിയിക്കുക. എന്നെ മറക്കരുതെന്നും ഓര്‍മിപ്പിക്കണം. അദ്ദേഹത്തിന്റെ കാരുണ്യം എന്നുമെന്നില്‍് ഉണ്ടാവണമെന്നും പറയുക’ . ബാബയെ കൂടപ്പിറപ്പിനെയെന്ന പോലെയാണ് തെംബെ സ്വാമി കണ്ടിരുന്നത്.

 തെംബെ സ്വാമിക്കൊപ്പം കുറച്ചു നാളുകള്‍ ചെലവഴിച്ച ശേഷമായിരുന്നു റാവുവിന്റെയും കൂട്ടരുടെയും മടക്കയാത്ര.  ബാബയ്‌ക്ക് നല്‍കാനുള്ള നാളികേരം അവര്‍ ഭദ്രമായി സൂക്ഷിച്ചു.  യാത്രാമധ്യേ, വിശപ്പകറ്റാനായി അവര്‍ ഒരിടത്ത് ഇരുന്നു. ഒഴിഞ്ഞ വയറാണ്. ദാഹമുണ്ടെങ്കിലും, വെള്ളം കുടിച്ചാല്‍ ഒന്നുമില്ലാത്ത വയറിന് അത് പ്രശ്‌നമാകും. എങ്കില്‍ വേണ്ട, വല്ലതും കഴിച്ചിട്ടാവാമെന്ന് അവര്‍ കരുതി. യാത്രയ്‌ക്കിടെ കഴിക്കാനായി അവര്‍ കുറച്ച് ചീഡ കരുതിയിരുന്നു. അരിപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പലഹാരമാണ് ചീഡ. അതിനല്‍പ്പം കട്ടികൂടുതലായിരിക്കും. ചീഡ അല്പം കൂടി മൃദുവും സ്വാദിഷ്ഠവുമാക്കാന്‍ എന്താണ് വഴിയെന്ന് ആലോചിച്ചു. അല്പം തേങ്ങാപ്പൂളുകള്‍ പൊട്ടിച്ചിട്ടാല്‍ സ്വാദും മൃദുത്വവും കൂടുമെന്നു തോന്നി. നാളികേരം എവിടെ നിന്ന് ലഭിക്കും? അപ്പോഴാണ് ബാബയ്‌ക്കു നല്‍കാനായി തെംബെ സ്വാമി നല്‍കിയ നാളികേരത്തെക്കുറിച്ച് ഓര്‍ത്തത്. അതെടുത്തു പൊട്ടിച്ചു. ചീഡയില്‍ ചേര്‍ത്ത് ആസ്വദിച്ചു കഴിച്ചു. 

ചെയ്തതിലെ തെറ്റും ശരിയുമൊന്നും അപ്പോഴോര്‍ത്തില്ല. പക്ഷേ ഇത്തിരി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഭയമായി. ഈശ്വരാ!  ഇത് ബാബയ്‌ക്ക് നല്‍കാനായി തന്നു വിട്ടതാണല്ലോ. ബാബയ്‌ക്ക് എന്തു നല്‍കും? കുറ്റബോധത്താല്‍ റാവുവിന്റെ മനസ്സു നീറി. നേരെ ഷിര്‍ദിയിലെത്തി. ബാബയെ വണങ്ങി തലകുനിച്ചു നിന്നു. ത്രികാലജ്ഞാനിയായ ബാബ  അവരോട് ചോദിച്ചു’എനിക്ക് തരാനായി എന്റെ സഹോദരന്‍ നിങ്ങളെയേല്‍പ്പിച്ച നാളികേരമെവിടെ?’ റാവു പ്രതീക്ഷിച്ചതായിരുന്നു ആ ചോദ്യം. അദ്ദേഹം കണ്ണീരോടെ സംഭവിച്ചതെല്ലാം വിവരിച്ചു. അതിനു ശേഷം മറ്റൊരു നാളികേരമെടുത്ത് ബാബയുടെ കാല്‍ക്കല്‍ വെച്ചു. ബാബയത് സ്വീകരിച്ചില്ല. ‘ഇതല്ല എനിക്കു വേണ്ടത് . എനിക്കു തരാനായി നിങ്ങളെ ഏല്‍പ്പിച്ച നാളികേരം തന്നെ വേണം. നിങ്ങളീ തന്നതിന്റെ എത്രയോ മടങ്ങ് മൂല്യമുണ്ട് സ്വാമി എനിക്ക് തന്നയച്ച നാളികേരത്തിന് ‘ ബാബ പറഞ്ഞു.

ഒന്നും മിണ്ടാനാവാവാതെ നിന്ന റാവുവിനേയും സുഹൃത്തുക്കളേയും ബാബ ചേര്‍ത്തു പിടിച്ചു. ചിരിച്ചുകൊണ്ട് അവരെ ആശ്വസിപ്പിച്ചു. ‘അക്കാര്യമെല്ലാം മറന്നേക്കൂ. ചെയ്ത തെറ്റില്‍ നിങ്ങള്‍ പശ്ചാത്തപിച്ചില്ലേ? അതുമതി. ഞാന്‍ ആഗ്രഹിച്ചതു കൊണ്ടാണ് ആ നാളികേരം അദ്ദേഹം നിങ്ങളുടെ കൈയില്‍ തന്നു വിട്ടത്. നിങ്ങള്‍ വിശന്നപ്പോള്‍ അതെടുത്ത് കഴിച്ചു. അത്രയേയുള്ളൂ. അത് വലിയ പാപമൊന്നുമല്ല. അതിനായി ഏറ്റു പറച്ചിലും വേണ്ട. പാപചിന്തകളും ഞാനെന്ന ഭാവവും ഒന്നും മനസ്സില്‍ കരുതാതെ ശാന്തരായി ഇരിക്കുക. എങ്കിലേ  ആത്മീയതയുടെ ഗുണഫലങ്ങള്‍ അറിയാനാകൂ.’ ബാബയുടെ വാക്കുകള്‍ പുണ്ഡലിക റാവുവിന്റെ കാതുകളില്‍ അമൃതമായി നിറഞ്ഞു. മനസ്സ് ശാന്തമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

India

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

Kerala

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.