Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിത്യാഗത്തിന്റെ മഹാബലികളാവാം

ഡോ. മധു മീനച്ചില്‍ by ഡോ. മധു മീനച്ചില്‍
Sep 7, 2019, 03:00 am IST
in Samskriti

മനുഷ്യജീവിതത്തെ നാം യാത്രയോടുപമിക്കാറുണ്ട്. യാത്രാരംഭം ജനനമാണെങ്കില്‍ യാത്രാവസാനം മരണമാണ്് രണ്ടും യാത്രികന്റെ നിയന്ത്രണത്തിലല്ല. ഇതിനിടയിലുള്ള യാത്ര മാത്രമാണ് ഒരു പരിധിവരെ മനുഷ്യന്റെ നിയന്ത്രണത്തിലുള്ളത്. സഹയാത്രികരോട് സഹകരിച്ചും സഹാനുഭൂതി കാട്ടിയും മുന്നേറുന്നവര്‍ക്ക് ജീവിതം സന്തോഷകരമായും അല്ലാത്തവര്‍ക്കു ദുര മൂത്ത പാച്ചിലില്‍ ജീവിതം ഒരു ദുരന്തമായും തീരുന്നു. സഹയാത്രികനുമായി പാഥേയം പങ്കിടുന്നവനാണ് സഹന സഞ്ചാരങ്ങളില്‍ താങ്ങും തണലുമായി മാറുന്നവന്‍. ഇത്തരം പങ്കിടലിനുള്ള അവസരങ്ങളായാണ് മനുഷ്യസമൂഹം ഉത്‌സവങ്ങളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

മാമലനാട്ടിലെ മലയാളിയുടെ തിരുവോണം സ്‌നേഹപാഥേയങ്ങളുടെ മധുരം പങ്കിടുന്ന തിരു ഉത്‌സവമാണ്. വറുതി പെയ്യുന്ന കര്‍ക്കടകം താണ്ടി നിറവ് പൊലിയുന്ന ചിങ്ങമെത്തുമ്പോള്‍ മലയാളിയുടെ മനം തിരുവോണത്തെ വരവേല്‍ക്കാന്‍ തയ്യാറാകുന്നു. വാമനജയന്തിയും മഹാബലി കഥകളും പകരുന്ന പുരാവൃത്തശോഭയില്‍ മണ്ണും മനുഷ്യമനസ്സും ചിങ്ങത്തിരുവോണമാഘോഷിക്കുന്നു. ഓണസ്സദ്യയും ഓണക്കോടിയും ഒത്തുകൂടലുകളും മനുഷ്യകുലത്തിന്റെ അടിസ്ഥാന ഭൗതികാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയുടെ പ്രാപ്തിക്കുള്ള അഭിവാഞ്ഛകളെ വെളിപ്പെടുത്തുന്നു. വയറുനിറയുവോളം ഭക്ഷണം കഴിയ്‌ക്കാനും ആര്‍ഭാടമായില്ലെങ്കിലും നാണം മറയ്‌ക്കാന്‍ വസ്ത്രം ധരിക്കുവാനും, മഴയില്‍നിന്നും വെയിലില്‍നിന്നും മഞ്ഞില്‍നിന്നും രക്ഷ നല്‍കുന്ന പാര്‍പ്പിടങ്ങളില്‍ കുടിപാര്‍ക്കാനുമുള്ള മനുഷ്യസമൂഹത്തിന്റെ ആഗ്രഹമാണ് ഓണസദ്യയിലൂടെയും ഓണക്കോടിയിലൂടെയും തറവാടുകളിലെ ഒത്തുകൂടലുകളിലൂടെയും വെളിപ്പെടുന്നത്.

ഈ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കപ്പെടാന്‍ കഴിയാത്ത ബഹുസഹസ്രം ജനങ്ങള്‍   നമുക്കു ചുറ്റും നൊന്തുജീവിക്കുന്നുണ്ട് എന്നു തിരിച്ചറിയുകയും അവരെ തിരുവോണ സന്തോഷത്തിലേക്ക് കൈ പിടിച്ചാനയിക്കുകയും ചെയ്യുമ്പോഴേ പരിത്യാഗത്തിന്റെ മഹാബലികളായി മാറുവാന്‍ നമുക്കു കഴിയൂ. ചേരികളിലും പുറംപോക്കുകളിലും ചോര്‍ന്നൊലിക്കുന്ന കൂരകളിലും തെരുവോരങ്ങളില്‍ ആകാശത്തിനു കീഴിലും അന്തിയുറങ്ങുന്നവരുടെ ഇടയിലേയ്‌ക്കും തിരുവോണത്തിന്റെ സന്തോഷമെത്തിക്കാന്‍ കഴിയുമ്പോഴേ നാം ആത്മാവില്‍ കാരുണ്യത്തിന്റെ ത്രിവിക്രമാവതാരമായി വളരുകയുള്ളൂ. തൊഴുത്തില്‍ കെട്ടിയ പൈക്കള്‍ക്കും ഈച്ചയ്‌ക്കും പൂച്ചയ്‌ക്കും ഉറുമ്പിനുപോലും ഓണമധുരം വിളമ്പിയ നമ്മുടെ പൂര്‍വ്വികര്‍ പകര്‍ന്നുനല്‍കിയ തിരുവോണ സന്ദേശം നാം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

കഷ്ടപ്പാടിന്റെ വെയിലേറ്റു പൊള്ളുന്ന ജീവിതയാത്രയില്‍ ആനന്ദത്തിന്റെ ഇളവേല്‍പിടങ്ങളാണ് തിരുവോണം പോലുള്ള ഉത്‌സവങ്ങള്‍. അവിടെ സഹയാത്രികര്‍ക്കായി സ്‌നേഹവര്‍ണ്ണങ്ങളില്‍ നമുക്ക് പൂക്കളം ചമയ്‌ക്കാം. പങ്കിടലിന്റെ മധുരം വിളമ്പാം. ശിഷ്ടജീവിതത്തിന്റെ ഓര്‍മകളിലേക്ക് നന്മയുടെ പാഥേയം പൊതിഞ്ഞെടുക്കാം.

                                                                     (കവിയും കേസരി വാരികയുടെ മുഖ്യപത്രാധിപരുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.