ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രയാന്‍-2ന്റെ ഭ്രമണപഥം വീണ്ടും താഴ്‌ത്തല്‍ വിജയിച്ചു. ഇന്ന് പുലര്‍ച്ചെ 3.42നാണ് വിക്രം ലാന്‍ഡറിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം ഒമ്പത് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം താഴ്‌ത്തിയത്.
വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാന്‍ഡര്‍.
സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ തുടങ്ങുക. പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. ചന്ദ്രയാന്‍ 2ന്റെ ലാന്‍ഡിങ്ങിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്.
















