മിയാമി: ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി അര്‍ജന്‍റീന ഗാന ലഹരിയിലാണ്. അര്‍ജന്‍റീനയുടെ ബാന്‍റായ ലാ മൊസ്ക സെ സെ ഇറക്കിയ ഗാനം എപ്പോഴോ വൈറലാണ്.
അര്‍ജന്‍റീനയിലെ ഫുട്ബാള്‍ താരങ്ങളെ പ്രശംസിക്കുന്ന വരികള്‍ അടങ്ങിയ ഈ ഗാനം രചിച്ചത് ഒരു സ്കൂള്‍ അധ്യാപകനായ ഫെര്‍ണാണ്ടോ റൊമേരോ ആണ്. ലാ മൊസ്ക സെ സെ ബാന്‍റിന്റെ ഗായകനായ ഗില്ലെര്‍മോ ആണ് ഈ ഗാനം റെക്കോഡ് ചെയ്തത്.
മെസ്സി ഉള്‍പ്പെടെയുള്ള അര്‍ജന്‍റീനയുടെ താരങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടുള്ള പുതിയ ഗാനവും വൈറലാണ്. നേരത്തെ അര്‍ജന്‍റീന ഔദ്യോഗികമായി പുറത്തുവിട്ട അര്‍ജന്‍റീനന്‍ താരങ്ങളുടെ പേരുകള്‍ വിളിച്ചുപറഞ്ഞുകൊണ്ടുള്ള ഗാനവും ഇതുപോലെ വൈറലാണ്.
ഈ ഗാനങ്ങള്‍ അര്‍ജന്‍റീനയിലെ ഫുട്ബാള്‍ ലഹരി ഇരട്ടിയാക്കുന്നു. ഏറെ പ്രതീക്ഷയോടെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ കാത്തിരിക്കുകയാണ് അര്‍ജന്‍റീന.
അര്‍ജന്‍റീനയുടെ ബാന്‍റായ ലാ മൊസ്ക സെ സെ ഇറക്കിയ ഗാനം:
അര്‍ജന്‍റീനയുടെ താരങ്ങളുടെ പേരുകള്‍ വിളിച്ചു പറഞ്ഞുകൊണ്ടുള്ള ഗാനം:
അര്‍ജന്‍റീനയുടെ ഔദ്യോഗിക ഗാനം:
















