ബെംഗളൂരു: ചന്ദ്രയാന്‍ രണ്ട് വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരമായി പൂര്‍ത്തിയായി. വിക്രമിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. രാവിലെ 08:50ന് നാല് സെക്കന്‍ഡ് നേരം പ്രവര്‍ത്തിപ്പിച്ചാണ് ഇത് പൂര്‍ത്തിയാക്കിയത്.
നിലവില്‍ ചന്ദ്രനില്‍ നിന്ന് 104 കിലോമീറ്റര്‍ അടുത്ത ദൂരവും 128 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോള്‍. ബുധനാഴ്ച രാവിലെ മൂന്നരയ്‌ക്കും നാലരയ്‌ക്കും ഇടയിലാണ് അടുത്ത ഭ്രമണപഥ താഴ്‌ത്തല്‍.
സെപ്തബര്‍ ഏഴിന് പുലര്‍ച്ചെ ഒന്ന് മുപ്പതിനും രണ്ട് മണിക്കും ഇടയിലാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക.
















