ന്യൂദല്‍ഹി: നിരന്തരം വെല്ലുവിളി നടത്തുന്ന പാക്കിസ്ഥാനുമായി ചര്‍ച്ചയ്‌ക്കുള്ള ഒരു സാധ്യതയും കാണുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പാക്കിസ്ഥാന്‍ ഇപ്പോഴും പരസ്യമായി ഭീകരവാദത്തെ പിന്തുണയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് അവസാനിപ്പിക്കാതെ ഒരു ചര്‍ച്ചയും നടക്കില്ല. ഭീകരവാദം പാക്കിസ്ഥാന്റെ ഇരുണ്ട കോണുകളില്‍ മാത്രമല്ല.
40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ അകന്നിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ബാലകോട്ടിലെ ഭീകരവാദ കേന്ദ്രങ്ങള്‍ ഇന്ത്യയും രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ തകര്‍ത്തിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകളുണ്ടാകുമെന്നും ജയ്ശങ്കര്‍ പറഞ്ഞു. ഭീകരവാദത്തെ തടയുന്നതിനും കലാപം ഒഴിവാക്കാനുമാണ് ഇന്റനെറ്റ് ടെലിഫോണ്‍ സേവനങ്ങള്‍ റദ്ദാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
















