Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദര്‍ശവാദിയായിരുന്ന ഗോപകുമാര്‍

എസ്. സേതുമാധവന്‍byഎസ്. സേതുമാധവന്‍
Sep 1, 2019, 06:07 am IST
inVicharam

ആലപ്പുഴയില്‍ ഞാന്‍ പ്രചാരകനായിരിക്കെ, ചാത്തനാട് ശാഖയില്‍വെച്ചാണ് ആദ്യം ഗോപന്‍ എന്ന സ്വയംസേവകനെ കാണുന്നത്. പില്‍ക്കാലത്ത് വൈക്കം ഗോപകുമാറായ ഗോപനില്‍ മറ്റു സ്വയംസേവകരില്‍നിന്ന് വ്യത്യസ്തമായ പ്രത്യേകതകള്‍ ശ്രദ്ധിച്ചിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്. ചുറുചുറുക്ക്, എല്ലാ കാര്യത്തിലും മുന്‍പന്തിയില്‍, മുന്‍കൈയെടുക്കല്‍. ശാഖകഴിഞ്ഞുള്ള വര്‍ത്തമാനങ്ങളിലും ചര്‍ച്ചകളിലും മനോഹരമായി സംസാരിച്ചിരുന്നു, ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. 

ഗോപന്‍ ശാഖയിലെത്തിയപ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പില്ലായിരുന്നു. അച്ഛനും അമ്മയും ചേട്ടനും അടിയുറച്ച സംഘ ആദര്‍ശക്കാരായി. അങ്ങനെ ആദര്‍ശനിഷ്ഠമായ സംഘ കുടുംബമായിരുന്നു ഗോപന്റേത്. സിദ്ധാന്തപരമായിത്തന്നെ സംഘത്തെ അറിഞ്ഞ്, മനസിലാക്കി, ഉള്‍ക്കൊണ്ടു. അങ്ങനെ ഗോപന്‍ സംഘത്തിന്റെ പ്രചാരകനായി, പൂര്‍ണസമയ പ്രവര്‍ത്തനത്തിനിറങ്ങി.

ഏറെ യുവാക്കളെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിച്ചു. ആര്‍ക്കും പ്രേരണയാകുമായിരുന്നു ഗോപന്റെ പ്രവര്‍ത്തനങ്ങള്‍. ആവേശം ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രവൃത്തികളും. ആലപ്പുഴയുടെ രാഷ്‌ട്രീയ പശ്ചാത്തലവുംകൂടിക്കൊണ്ടായിരിക്കണം, കമ്യൂണിസത്തെ തത്ത്വത്തിലും പ്രയോഗത്തിലും കര്‍ക്കശമായി വിമര്‍ശിക്കാന്‍ ശ്രദ്ധകാട്ടിയിരുന്നു. കമ്യൂണിസം അപ്രായോഗിക സിദ്ധാന്തമാണെന്നും അടിസ്ഥാനപരമായി മനുഷ്യവിരുദ്ധമാണെന്നും സ്ഥാപിക്കുമായിരുന്നു. പ്രായത്തിലേറെ പക്വതയും തന്റേടവും കാണിച്ചിരുന്ന ഗോപന്‍ സംഘടനയിലും പുറത്തും അങ്ങനെ ശ്രദ്ധേയനായി. 

അങ്ങനെയിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘടനാ പ്രവര്‍ത്തനം ഒളിവിലിരുന്നായി. ആലപ്പുഴയില്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിമാറി. സംഘടനാ കാര്യങ്ങള്‍ ചോര്‍ത്താനും സംസ്ഥാന നേതാക്കളെ പിടിക്കാനും ഗോപനെ പിടിച്ചാല്‍മതിയെന്ന് അവര്‍ ധരിച്ചു. 

അങ്ങനെ ഗോപനെ പോലീസ് അറസ്റ്റ് ചെയ്തു. അതിഭീകരമായി മര്‍ദിച്ചു. അതേക്കുറിച്ച് പലരും പലവട്ടം പറഞ്ഞിട്ടുള്ളതിനാല്‍ വിശദീകരിക്കുന്നില്ല. ഏറ്റവും മര്‍ദനമേറ്റ പ്രവര്‍ത്തകനാണ്. സംഘടനയുടെ ഇന്നയിന്ന നേതാക്കള്‍ എവിടെ, കുരുക്ഷേത്രം അച്ചടിക്കുന്നതെവിടെ തുടങ്ങിയ വിവരങ്ങളായിരുന്നു പോലീസിന് അറിയേണ്ടിയിരുന്നത്. പക്ഷേ, മര്‍ദനത്തില്‍ ജീവന്‍ പോയേക്കുമെന്നു വന്നപ്പോഴും ഒരു സംഘടനാ കാര്യങ്ങളും വെളിപ്പെടുത്തിയില്ല.

പിന്നീട് ചികിത്സകള്‍ പലത് നടത്തിയെങ്കിലും അന്ന് ശരീരത്തിനുണ്ടായ കേടുകള്‍ മാറ്റാന്‍ പറ്റാത്തതായിരുന്നു. അതിനുശേഷവും എറണാകുളത്തും പെരുമ്പാവൂരിലും മറ്റും ഗോപന്‍ സംഘ പ്രവര്‍ത്തനം നടത്തി. കുറേക്കഴിഞ്ഞ് പൂര്‍ണസമയ പ്രവര്‍ത്തനത്തില്‍നിന്ന് മടങ്ങിപ്പോയി, വിവാഹ ജീവിതം നയിച്ചു. ജീവിതവൃത്തിക്ക് അച്ചടിശാല തുടങ്ങി. പക്ഷേ, ഗോപന് അതിലൊന്നും ഒതുങ്ങി നില്‍ക്കാന്‍ ആവുന്ന പ്രകൃതമായിരുന്നില്ല. ഇടയ്‌ക്ക് ബിജെപിയുടെ നേതൃനിരയിലെത്തി. 

അങ്ങനെയിരിക്കെയാണ് അര്‍ബുദ രോഗം ബാധിച്ചതറിഞ്ഞത്. രോഗം അതിന്റെ ജോലി ചെയ്തു, ഗോപന്‍ ഗോപന്റേയും. ഏറെ കഠിനമായി രോഗം വളര്‍ന്നു. പക്ഷേ, ഗോപന്റെ ആത്മവീര്യവും പ്രവര്‍ത്തന മനസും അതിലേറെ വളര്‍ന്നു. ആദര്‍ശവാദിയായ കാര്യകര്‍ത്താവായിരുന്നതിനാല്‍ ഒരു ഘട്ടത്തിലും സംഘ ആദര്‍ശത്തേയോ സംഘടനയേയോ തള്ളിപ്പറഞ്ഞില്ല, എതിരുനിന്നില്ല. ഏറെ സഹിച്ചു. ഇത്രത്തോളം സംഘബോധം നിര്‍ണായക ഘട്ടത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളവര്‍ ഏറെയില്ല. 

അടുത്തകാലത്ത് രോഗം ഏറെ മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ഞാന്‍ കാണാന്‍ പോയിരുന്നു. അപ്പോഴും സംഘകാര്യവും സംഘടനാ പ്രവര്‍ത്തനവും സാമൂഹ്യ കാര്യങ്ങളും ഒക്കെയാണ് പറഞ്ഞത്. വേദനയുണ്ടായിരുന്നു. അത് വകവെക്കാതെ ഏറെനേരം പലതും സംസാരിച്ചു. 

രോഗത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം, ‘അത് ഞാന്‍ അനുഭവിക്കേണ്ടത്, എനിക്ക് വിധിച്ചിട്ടുള്ളത്’, എന്ന തത്ത്വജ്ഞാന നിലപാടാണ് പറഞ്ഞത്. വിശ്വസിച്ച പ്രസ്ഥാനത്തെ, ആഴത്തിലറിഞ്ഞ്, ഗോപന്‍ ഉള്‍ക്കൊണ്ടു. അതിന്റെ ലക്ഷ്യം സാധ്യമാക്കാന്‍ ആവുന്നതെല്ലാം ചെയ്തു. ഒരിക്കലും നിരാശനായില്ല. ദുരിതകാലത്തിലും സംഘടനയെ തള്ളിപ്പറഞ്ഞില്ല. ആദര്‍ശ നിഷ്ഠയോടെ മാതൃകയായി ജീവിച്ചു. ഗോപന്റെ ആത്മാവിന് ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

(ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.