ഗാന്ധിനഗര്‍ : ഗുജറാത്ത് സൂറത്തിലെ വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിശദമായി തെരച്ചില്‍ നടത്തി വരികയാണ്. ലക്ഷങ്ങളുടെ നാശ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.
ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. 18 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലതെത്തിയാണ് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
















