ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചതിനു തൊട്ടടുത്ത് വൈദ്യുതി ഷോക്കേറ്റ് പാക്കിസ്ഥാന്‍ റെയ്ല്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. കശ്മീര്‍ വിഷയത്തില്‍ ഇന്നു സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കവേയാണു ഈ വിചിത്ര സംഭവം.
പ്രസംഗത്തിനിടെ മോദി, നിങ്ങളുടെ ഉദ്ദേശമെന്തെന്ന് ഞങ്ങള്‍ക്കറിയാം എന്നു പറഞ്ഞതും സംസാരിച്ചു കൊണ്ടിരുന്ന മൈക്കില്‍ നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. പതറിപ്പോയ പാക് മന്ത്രി സംഭവത്തിനും കുറ്റക്കാരനായി കണ്ടതും മോദിയെ തന്നെ. കറന്റടിച്ചെന്നു തോന്നുന്നു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങള്‍ക്ക് ഈ മീറ്റിങ് നശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു റാഷിദ് അഹമ്മദിന്റെ വാക്കുകള്‍. ആദ്യമായല്ല റാഷിദ് അഹമ്മദ് വാര്‍ത്തകളില്‍ നിറയുന്നത്. ഒക്‌റ്റോബറിലോ തൊട്ടടുത്ത മാസമോ ഇന്ത്യയുമായി യുദ്ധമുണ്ടാകുമെന്നു റാഷിധ് പ്രഖ്യാപിച്ചത് കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ്. കശ്മീരിനു വേണ്ടി അവസാന യുദ്ധത്തിനു സമയമായെന്നും ഇന്നു നടന്ന റാലിയില്‍ റാഷിധ് പറഞ്ഞു.
















