Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിള്ളേരുടെ ഓണത്തിലും കൈയിട്ടുവാരി സര്‍ക്കാര്‍, ഡിജിറ്റല്‍ പൂക്കളത്തെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം

അനീഷ് അയിലംbyഅനീഷ് അയിലം
Aug 28, 2019, 12:30 pm IST
inKerala

കൊച്ചി: പ്രളയത്തിന്റെ മറപിടിച്ച് വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിലും കൈയിട്ടുവാരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനാവശ്യ ചെലവുകളും കോടികളുടെ ധൂര്‍ത്തും സര്‍ക്കാര്‍  യഥേഷ്ടം നടത്തുമ്പോഴാണ് കുട്ടികളുടെ ഓണാഘോഷത്തുക പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ കത്ത് പ്രകാരമാണ് സര്‍ക്കുലര്‍. ഡിജിറ്റല്‍ പൂക്കളത്തെകുറിച്ച് ആലോചിക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.

സെപ്തംബര്‍ രണ്ടിന് ഓണാഘോഷം നടത്തണമെന്നറിയിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് പ്രളയത്തെ തുടര്‍ന്ന് ഓണാഘോഷത്തിന്റെ ചെലവ്കുറയ്‌ക്കാനും ഡിജിറ്റല്‍ പൂക്കളത്തെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം നല്‍കിയത്. 

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ,  പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കണം.  പ്രകൃതിയില്‍ നിന്നുള്ള പൂക്കള്‍കൊണ്ട് അത്തപ്പൂക്കളം ഇടണം. ഡിജിറ്റല്‍ സംവിധാനം സ്‌കൂളുകളില്‍ ലഭ്യമായ സ്ഥിതിക്ക് ഡിജിറ്റല്‍ പൂക്കളം കൂടി ഒരുക്കുന്ന കാര്യവും പരിഗണിക്കണം. പ്രളയ നഷ്ടം പരിഹരിക്കാനാവശ്യമായ പുനരുജ്ജീവന സന്ദേശങ്ങള്‍ അവരില്‍ എത്തിച്ച് ഭാഗഭാക്കാക്കണം. ഇതിനായി ഓണാഘോഷ ദിനത്തില്‍ സ്‌കൂളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരിക്കാന്‍ പ്രത്യേക ബോക്‌സുകള്‍ സ്ഥാപിക്കണം. ആറിന് ബോക്‌സ് പൊട്ടിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കണം. കുട്ടികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വച്ചിരിക്കുന്ന നാണയത്തുട്ടുകള്‍ സ്വപ്‌നങ്ങള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും കുട്ടികളെകൊണ്ട് പ്രതിജ്ഞ എടുപ്പിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഓണാഘോഷത്തില്‍ മാത്രമല്ല ഒരുതലത്തിലും ചെലവ് കുറയ്‌ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് കുട്ടികളുടെ ഓണാഘോഷത്തില്‍ കൈയിട്ടുവാരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനാവശ്യ നിയമനങ്ങളും സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് നവീകരണത്തിനും പ്രളയത്തിനിടയ്‌ക്കും കോടികളാണ് ചെലവഴിക്കുന്നത്. അതിലേക്കാണ് കുട്ടികളുടെ സ്വപ്‌നങ്ങള്‍ മാറ്റിവച്ച് ആതുകൂടി ദുരിതാശ്വാസ നിധിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഓണപ്പരീക്ഷ കഴിഞ്ഞ സപ്തംബര്‍ ആറിനാണ് ഓണം ആഘോഷിച്ച് സ്‌കൂളുകള്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സപ്തംബര്‍ രണ്ടിന് വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയ്‌ക്ക് അവധി ആണ്. അതുകൊണ്ടാണ് രണ്ടിലെ പരീക്ഷ ആറിലേക്ക് മാറ്റിയതും പകരം ഓണാഘോഷം രണ്ടാം തീയതിയിലേക്ക് തീരുമാനിച്ചതും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

Entertainment

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.