ബെംഗളൂരു: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ 2ന്റെ മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ 9.04നാണ് ചന്ദ്രയാന്റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടര്‍ന്ന് വെറും 11:90 സെക്കന്റുകള്‍ കൊണ്ട് പഥമാറ്റം പൂര്‍ത്തിയാക്കുകയായിരുന്നു.
അടുത്ത ഭ്രമണപഥ മാറ്റം വെള്ളിയാഴ്ചയാണ്. സെപ്തംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പിരിയും. അന്തിമ ഭ്രമണ പഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിയുമ്പോഴാണ് ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും തമ്മില്‍ വേര്‍പിരിയുന്നത്. സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















