ന്യൂദല്‍ഹി : ജെയ്റ്റ്‌ലി എന്ന് സൗമ്യ നേതാവ് യാത്രയായത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്മ ചെയ്തശേഷം. എംപിമാരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് റായ്ബറേലി ജില്ലയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് 17നാണ് നിര്‍ദ്ദേശം റായ് ബറേലി ജില്ലാ ഭരണകൂടം മുമ്പാകെ എത്തിയതെന്ന് ബിജെപി നേതാവ് ഹീറോ ബാജ്പേയിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
200 ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ജെയ്റ്റ്ലിയുടെ നിര്‍ദ്ദേശം ലഭിച്ചതായി ജില്ലാ കളക്ടര്‍ നേഹാ ശര്‍മ്മ സ്ഥിരീകരിച്ചു. നിര്‍ദ്ദേശം ജില്ലാ പ്രാദേശിക വികസന ഏജന്‍സിയുടെ സഹകരണത്തോടെ നടപ്പാക്കുമെന്നും അവര്‍ അറിയിച്ചു.
















