ന്യൂദല്‍ഹി: അഴിമതി-കോഴ ആരോപണങ്ങള്‍ നേരിടുന്നതും കേസുകളില്‍ ഉള്‍പ്പെട്ടതുമായ കേന്ദ്ര നികുതി വകുപ്പിലെ 22 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സൂപ്രണ്ടന്റ്ന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരോടാണ് ജോലിയില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാഗ്പുര്‍, ഭോപാല്‍, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ജെയ്‌പുര്‍, കൊല്‍ക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കുന്നത്.
ഇവര്‍ക്കെതിരെ സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പെട്ടന്നുള്ള നടപടി. കഴിഞ്ഞ ജൂണില്‍ പ്രത്യക്ഷ നികുതി ബോര്‍ഡിലെ 12 ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള 27 പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പിലാക്കിയിരുന്നു.
















