ന്യൂദല്‍ഹി: സ്വാതന്ത്ര സമരസേനാനി സവര്‍ക്കറുടെ പ്രതിമയില്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്യുഐ) ചെരുപ്പുമാല അണിയിച്ചു. ദല്‍ഹി യൂണിവേഴ്സിറ്റിയുടെ ഗേറ്റിന് പുറത്ത് സ്ഥാപിച്ച പ്രതിമയില്‍ ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെ എന്‍എസ്‌യു നേതാക്കളെത്തി ചെരുപ്പ് മാല അണിയിക്കുകയായിരുന്നു.
എബിവിപിയുടെ നേതൃത്വത്തിലെ ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയനാണ് സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചത്. യൂണിയന്‍ പ്രസിഡന്റ് ശക്തി സിങാണ് പ്രതിമ അനാഛാദനം ചെയ്തത്. യുവാക്കളെ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിമ സ്ഥാപിച്ചതെന്ന് അറിയിച്ചു. ആദരണീയമായ ഒരു വ്യക്തിയുടെ പ്രതിമയില്‍ ഇത്തരത്തില്‍ ചെരുപ്പ് മാല അണിയിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
















