Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യോഗി ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി; നിക്ഷേപ ഉച്ചകോടിയുടേയും, കുംഭമേളയുടേയും നടത്തിപ്പ് ജനങ്ങളില്‍ മതിപ്പ് ഉളവാക്കി യെന്ന് ഇന്ത്യ ടുഡേയുടെ അഭിപ്രായ സര്‍വ്വേ; ആദ്യ പത്തില്‍ പോലും ഇടംപിടിക്കാതെ പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2019, 06:14 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡേ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 20 ശതമാനം പേരാണ് യോഗിയെ അനുകൂലിച്ചത്. 2018 മാര്‍ച്ചില്‍ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഈ തിളക്കമാര്‍ന്ന നേട്ടം. ജനുവരി 14 മുതല്‍ മാര്‍ച്ച് നാല് വരെ പ്രയാഗില്‍ നടത്തിയ നടത്തിയ കുംഭമേള ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 24 കോടിയോളം ജനങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. യോഗിയുടെ വിമര്‍ശകര്‍ വരെ കുംഭമേളയുടെ നടത്തിപ്പില്‍ അദ്ദേഹത്തെ പ്രശംസിച്ച് രംഗതെത്തിയിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തിന്റെ നേട്ടത്തിലും ഇത് പ്രതിഫലിച്ചിരുന്നു. 80 സീറ്റുകളില്‍ 62ഉം ബിജെപിയാണ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യോഗിയുടേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്ക് മുതല്‍ക്കൂട്ടായത്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതും സംസ്ഥാനത്താണ്. ഇക്കാര്യത്തില്‍ ആന്ധ്രയാണ് രണ്ടാമതുള്ളത്. 

കൂടാതെ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് രാജ്യത്ത് രണ്ട് നിക്ഷേപക ഉച്ചകോടിയും നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ 1.25 ലക്ഷം കോടി നിക്ഷേപ പദ്ധതികളാണ് സംസ്ഥാനത്ത് തുടക്കമിട്ടത്. ഇതുകൂടാതെ 2018 കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയിലെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്നും ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ്. 

ഒരു ലക്ഷം കോടി സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ക്ഷമത ഉത്തര്‍ പ്രദേശിനുണ്ടെന്നാണ് യോഗി വിലയിരുത്തുന്നത്. നിലവില്‍ സംസ്ഥാനത്തെ ഗതാഗത വികസനത്തിനും പദ്ധതി തയ്യാറാക്കി വരികയാണ്. പശ്ചിമ ഉത്തര്‍ പ്രദേശത്തിലെ വികസനം ലക്ഷ്യമിട്ട് 11,595 കോടിയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വോട്ടെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാമത്. കേജ്‌രിവാള്‍, നവീന്‍ പട്‌നായിക്, ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരാണ് മൂന്നാമത്. ഇന്ത്യ ടുഡേ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.