ന്യൂദല്‍ഹി : പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ ഇനി മുതല്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്കും ഉപയോഗിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ ആയുധ നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്‌ക്ക് കൂടുതല്‍ കരുത്ത് നല്‍കുമെന്നും അദ്ദേഹം വിലയിരുത്തി.
ഇതോടെ പ്രതിരോധ മേഖല ശക്തിയാര്‍ജ്ജിക്കുന്നതിന് തടസ്സം നിന്നിരുന്ന ഘടകങ്ങളെല്ലാം ഈ തീരുമാനം നടപ്പാക്കുന്നതോടെ ഇല്ലാതാകുമെന്നും രാജ്യത്ത് ഏകദേശം 222 സ്വകാര്യ കമ്പനികളാണ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
















