സത്യസാക്ഷാത്കാരത്തിനുവേണ്ടിയുള്ള ആധ്യാത്മികവും ബൗദ്ധികവുമായ തത്വങ്ങളടങ്ങുന്ന ശാസ്ത്രമാണ് ദര്‍ശനശാസ്ത്രം. ശ്രവണം (അധ്യയനം) മനനം, നിധിധ്യാസനം (ധ്യാനം) എന്നിവവഴി ആത്മസ്വരൂപമായ പരമസത്യത്തിന്റെ സാക്ഷാത്ക്കാരമാണ് ദര്‍ശനം എന്ന് ശങ്കരാചാര്യ സ്വമികള്‍ പറഞ്ഞിരിക്കുന്നു. (പ്രകൃതി, ആത്മാവ്, പരമാത്മാവ് എന്നിവയുടെ പര അപരസ്വരൂപങ്ങളുടേയും ജീവിതലക്ഷ്യത്തിന്റേയും വിവേചനമാണ് ദര്‍ശനങ്ങളിലെ മുഖ്യപ്രതിപാദ്യം. വേദങ്ങളെ ആപ്തഗ്രന്ഥമായി കണക്കാക്കുന്ന പാരമ്പര്യ ദര്‍ശനത്തിന് ആറു ശാഖങ്ങളുണ്ട്. മോക്ഷപ്രാപ്തിയാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം എന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വമീമാംസ, ഉത്തരമീമാംസ (വേമ്പദാന്തം) എന്നിവയാണ് ഈ ആറുദര്‍ശനങ്ങള്‍. ജൈനബുദ്ധ ദര്‍ശനസിദ്ധാന്തങ്ങളും ഈ ഭാരതീയ ദര്‍ശനസിദ്ധാന്തങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു.
















