ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്‌കൂളുകളും കോളേജുകളും ഇന്നു മുതല്‍ പുനരാരംഭിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 50 പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇളവ് നല്‍കിയിട്ടുള്ളത്
വൈകാതെ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുമെന്നു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് വിച്ഛേദിച്ചിരുന്നു.
ജമ്മു ഡിവിഷനിലെ അഞ്ച് ജില്ലകളില്‍ 2 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും കശ്മീര്‍ താഴ്വരയിലുടനീളം 17 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനവുമാണ് ഇന്നലെ പുനര്‍സ്ഥാപിച്ചത്.
















