ചതുര്‍വേദാ: പുരാണാനി സര്‍വോപനിഷദസ്തഥാ
രാമായണം ഭാരതം ച ഗീതാ സദ്ദര്‍ശനാനി ച
വ്യാസരചിതമായ മഹാകാവ്യമാണ് മഹാഭാരതം. കൗരവരും പാണ്ഡവരും തമ്മിലുള്ള യുദ്ധവും പാണ്ഡവരുടെ വിജയവുമാണ് മഹാഭാരതം. അതോടൊപ്പം ധര്‍മം പുലരേണ്ടതിന്റേയും അധര്‍മനാശത്തിന്റേയും സന്ദേശവും മഹാഭാരതം ഉദ്‌ഘോഷിക്കുന്നു. മഹാഭാരതത്തിന്റെ അംശമാണ് ഭഗവത്ഗീത. മഹാഭാരതം ആയിരക്കണക്കിന് ഉപാഖ്യാനങ്ങളുടെ സമാഹാരമാണ്. ഇതിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും അടിസ്ഥാനമാക്കി വിവിധ ഭാരതീയ ഭാഷകളില്‍ സാഹിത്യകൃതികള്‍ പിറവികൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലില്ലാത്തതൊന്നും മറ്റെവിടെയും കാണാനാവില്ലെന്ന് പറയപ്പെടുന്നു. ഭാരതീയ സംസ്‌ക്കാരത്തിന്റെ ശ്രേഷ്ഠമായ ജീവതാദര്‍ശങ്ങള്‍ പ്രതിപാദിക്കുന്ന മഹാകാവ്യങ്ങളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തില്‍ കൂടുതല്‍ ജടിലമായ ജീവിതചിത്രീകരണമാണ് ഉള്ളത്. ജീവിതത്തിന്റെ വിവിധ വശങ്ങളെ മഹാഭാരതത്തില്‍ സൂക്ഷ്മ വിശകലനം ചെയ്യുന്നു.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















