Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴയുടെ ശക്തി കുറയുന്നു : ജാഗ്രതാ നിര്‍ദ്ദേശം തുടരും, വയനാട്, കണ്ണൂര്‍, കാസഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2019, 03:25 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തില്‍ ആഴ്‌ത്തിയ മഴയുടെ ശക്തി ഇന്നത്തോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയ പല പ്രദേശങ്ങളിലും ശനിയാഴ്‌ച്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. എങ്കിലും കനത്ത ജാഗ്രത തുടരുകയാണ്. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

അതേസമയം എറണാകുളം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. വയനാട്ടില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പെരിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. കോട്ടയത്ത് മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. 

പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിലെ ദുരിത ബാധിത മേഖലകളില്‍ നിന്നും ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാല്‍ പറവൂരിലടക്കം എറണാകുളത്തിന്റെ താഴ്ന്ന മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ടുകള്‍ രൂക്ഷമാണ്.

സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 68 ആയി. മലപ്പുറം 19, കോഴിക്കോട് 14, വയനാട് 10 എന്നീ ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേരാണ് കഴിയുന്നത്. മഴയുടെ ശക്തി കുറയുന്നതോടെ കവളപ്പാറയും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിമക്കാമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. കനത്ത നാശ നഷ്ടം വിതച്ച വയനാട്ടിലും മലപ്പുറത്തും സൈന്യത്തിന്റെ നേതൃത്വത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 

മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ പുത്തുമല ഉള്‍പ്പെട്ട വൈത്തിരി താലൂക്കിലായിരുന്നു ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ജില്ലയുടെ മൊത്തം മഴയുടെ അളവിലും കടന്ന് ഇവിടെ മാത്രം 285 എം.എം മഴ പെയ്തു. മാനന്തവാടി താലൂക്കില്‍ 243 എം.എം ആയിരുന്നു മഴ. ബത്തേരി താലൂക്കില്‍ 203 എം.എം. മഴയാണ് പെയ്തത്. 167 ദുരിതാശ്വാസ ക്യമ്പുകളിലായി 21211 പേരെ ഈ സമയത്ത് മാറ്റിപ്പാര്‍പ്പിച്ചു. മഴ കുറഞ്ഞ സാഹചര്യത്തില്‍ ബാണസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിനു താഴെയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.

ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്നതിലൂടെ 1.565 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കാരാപ്പുഴയുടെ മൂന്നു ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതം തുറന്നു 35.83 ക്യുബിക് മീറ്റര്‍ വെള്ളം ഒഴുക്കി വിടുന്നുണ്ട്. കബനി റിസര്‍വോയിറിലൂടെ മൈസൂരിലേക്കും കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുടുതല്‍ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തില്‍ നിലവില്‍ അനുഭവപ്പെടുന്ന വെള്ളംകെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.