Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാപ്രളയത്തിന്റെ മുറിവുണങ്ങും മുമ്പേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2019, 05:31 am IST
in Kerala

കൊച്ചി: സംസ്ഥാനത്തെ ഉലച്ച പ്രളയത്തിന്റെ നടുക്കം മാറുന്നതിനും മുന്നേ മറ്റൊരു ദുരന്തമാവുകയാണ് കലിതുള്ളിപ്പെയ്യുന്ന പേമാരിയും ഉരുള്‍പൊട്ടലും. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയത്തിന്റെ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പ്രകൃതക്ഷോഭങ്ങളും. 

2018ലെ പ്രളയത്തിലും കനത്തമഴയിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായാണ് കണക്ക്. കാണാതായവര്‍ 14. പതിനാല് ലക്ഷത്തിലേറെ ആളുകളാണ് 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി അഭയം തേടിയത്. ഏകദേശം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 54 ലക്ഷം പേരെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. 

എന്നാല്‍, പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. ദുരിതം അനുഭവിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും പതിനായിരം രൂപയുടെ അടിയന്തര സഹായം പോലും ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 6,92,966 കുടുംബങ്ങള്‍ക്കാണ് 10,000 രൂപയുടെ സഹായം നല്‍കിയത്. അനര്‍ഹരും ഈ തുക കൈപ്പറ്റി. 

പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന 15,324 വീടുകളില്‍ 5422 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം, തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പകരം ഭൂമി കണ്ടെത്താന്‍ നടപടി എന്നിവ സംബന്ധിച്ച് 98,181 അപ്പീല്‍ ഹര്‍ജികളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 85,141 എണ്ണം തീര്‍പ്പാക്കിയതായും സര്‍ക്കാര്‍ പറയുന്നു. 

ഇതെല്ലാം സര്‍ക്കാര്‍ കണക്കുകള്‍ മാത്രം. അമ്പതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നപ്പോള്‍ നിര്‍മാണം നടന്നത് രണ്ടായിരത്തില്‍ താഴെ വീടുകള്‍.  പ്രളയം താണ്ഡവമാടിയ ആലപ്പുഴയില്‍ മാത്രം അടിയന്തര സഹായം ലഭിക്കാത്തവരായി അയ്യായിരത്തോളം പേര്‍. 

പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി കേന്ദ്ര ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 2904.85 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നാണ് മെയ് 28ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. പ്രളയ സമയത്ത് കേന്ദ്രം 600 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ഡിസംബറില്‍ 3,048 കോടി രൂപ അധികസഹായവും കിട്ടി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ പ്രളയദുരിതാശ്വാസമായി 4093.91 കോടി രൂപയും  സാലറി ചലഞ്ചിലൂടെ 1021.26 കോടിരൂപയുമാണ് സമാഹരിച്ചത്. എന്നാല്‍, ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികള്‍ വഴിമാറിയൊഴുകിയെന്ന ഗുരുതര ആരോപണവും ഉയര്‍ന്നു. പ്രളയ മേഖലകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് ലഭിച്ച പതിനായിരത്തോളം പരാതികളില്‍ 4,000 ത്തിലധികവും 10,000 രൂപയുടെ സാമ്പത്തിക സഹായം പോലും ലഭിച്ചില്ല എന്നതാണ്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയില്‍ 2,257 കോടി രൂപ ഇനിയും ചിലവഴിച്ചിട്ടില്ല. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് എന്ന പേരില്‍ തിരുവനന്തപുരത്തുള്ള ഒരു വിവാദ കെട്ടിടം മോടി പിടിപ്പിക്കുന്നതിനായി  ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 88.50 ലക്ഷം രൂപ ചിലവഴിക്കാനും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. 

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയും വേണ്ടത്ര ഫലം കണ്ടില്ല. പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടേയും കാണാതായവരുടേയും കാര്യത്തിലും വ്യക്തത വരുത്താന്‍ സര്‍ക്കാരിനായിട്ടില്ല. 223 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 483 എന്നാണ് സര്‍ക്കാരിന്റെ കണക്ക്. 

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചിരുന്നു. 

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ അനുവദിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് അതും നിഷേധിക്കുന്നു എന്ന ആരോപണവുമുണ്ട്. ധനസഹായം ലഭിക്കണമെങ്കില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വേണമെന്ന നിബന്ധനയാണ് ഇതിന് തടസ്സമായത്.

  മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാത്രമായി ധനസഹായം പരിമിതപ്പെടുത്തി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞവര്‍ക്കും, ദുരന്തത്തിന്റെ ആഘാതത്താല്‍ മരണമടഞ്ഞവര്‍ക്കൊന്നും ഈ ധനസഹായത്തിന് അര്‍ഹതയില്ല എന്നത് അവരുടെ കുടുംബാംഗങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്‌ത്തി. ഇവരുടെയെല്ലാം കണ്ണീരുണങ്ങും മുമ്പേയാണ് മറ്റൊരു പ്രകൃതിക്ഷോഭത്തിനും സംസ്ഥാനം സാക്ഷിയാകേണ്ടി വരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.