ന്യൂദല്‍ഹി: മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കി രാജ്യം ആദരിച്ചു. രാഷ്‌ട്രപതി റാം നാഥ് കോവിന്ദാണ് ഭാരത രത്ന നല്‍കിയത്.
ദേശീയ രാഷ്‌ട്രീയത്തിലും പാര്‍ലമെന്ററി ജീവിതത്തിലും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തിന് ഭാരത രത്ന നല്‍കിയത്. 83കാരനായ പ്രണബ് മുഖര്‍ജി 2012 മുതല്‍ 2017 വരെ ഇന്ത്യന്‍ രാഷ്‌ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രണബ് ദാ നമ്മുടെ കാലത്തെ മികച്ച രാഷ്‌ട്രതന്ത്രജ്ഞനാണ്. അദ്ദേഹം പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥമായും അശ്രാന്തമായും രാജ്യത്തെ സേവിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജ്ഞാനത്തിനും ബുദ്ധിക്കും സമാനതകളില്ലെന്നും ഭാരത രത്ന അദ്ദേഹത്തിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

















