Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒന്നിനു പിറകേ ഒന്നായി അസുഖങ്ങള്‍; ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് ഡോക്റ്റര്‍മാര്‍; ഇത് എന്തു രോഗമെന്ന് അന്വേഷിച്ച് സോഷ്യല്‍ മീഡിയ; രക്ഷപെടാനുള്ള തന്ത്രമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 03:27 pm IST
in Kerala

തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ഒന്നിനു പിന്നാലെ ഒന്നായി അസുഖങ്ങള്‍. റിമാന്റിലായ ശേഷം  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവില്‍ തുടര്‍ന്നിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനം എടുത്തത്. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍, ഇതിനിടെ ശ്രീറാമിനു പുതിയ അസുഖമുണ്ടെന്നു കാട്ടി ഡോക്റ്റര്‍മാര്‍. ശ്രീറാമിനിപ്പോള്‍ റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്റ്റര്‍മാരുടെ വാദം.  ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിയുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. അപൂര്‍മായി കേട്ട ഈ രോഗമെന്തെന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. 

എന്നാല്‍ ഇത് കേസില്‍ നിന്നു രക്ഷപെടാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കേസ് സംബന്ധിച്ച് ഇനി ശ്രീറാം നല്‍കുന്ന മൊഴിക്കൊന്നും നിയമപരമായി നിലനില്‍പ് ഉണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്. ഓര്‍മ ഇല്ലാത്ത വ്യക്തി പറഞ്ഞ കാര്യങ്ങളായി അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചേക്കും. അതിനാല്‍ മദ്യപിച്ചതും കാറോടിച്ചതുമായ കാര്യങ്ങളില്‍ ഇനി ശ്രീറാമിന്റെ മൊഴി നിലനില്‍ക്കാനിടയില്ല. കേസ് അവസാനിച്ചു കഴിഞ്ഞാല്‍ രോഗം പൂര്‍ണമായി മാറിയെന്ന സര്‍ട്ടിഫിക്കെറ്റ് ഡോക്റ്റര്‍മാര്‍ക്ക് നല്‍കാനും ആകും. ഇതോടെ കേസില്‍ നിന്ന് രക്ഷപെടാന്‍ ശ്രീറാമിനാകും. 

കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായിട്ടും ശ്രാറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയില്‍ തുടര്‍ന്നതും, വിവാദങ്ങള്‍ക്ക് ഒടുവില്‍ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവില്‍ ആക്കിയിരുന്നത്. 

കേസില്‍ ശ്രീറാം വെങ്കിട്ടരാമന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാന്‍ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകള്‍ക്ക് ശേഷവും രക്തപരിശോധന പോലും നടത്താന്‍ തയ്യാറാകാതെ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. കോടതി ഹര്‍ജി വീണ്ടും നാളെ പരിഗണിക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.