ജയ്‌പൂര്‍ : കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്തില്‍ രാജ്യമെമ്പാടും ആഘോഷങ്ങള്‍ നടക്കുകയാണ്. ചരിത്രപരമായ ഈ തീരുമാനം ആഘോഷിച്ചതിന് രാജസ്ഥാനിലെ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനെ മുസ്ലീം സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്ദീപ് ഗുപ്തയെ മുസ്ലീം യുവാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സന്ദീപിന് വയറിനും തലയ്‌ക്കും സാരമായി പരിക്കേറ്റതായി പിതാവ് പറയുന്നു. സന്ദീപ് ഇപ്പോള്‍ ജലവര്‍ ആശുപത്രിയിലാണ്.
സന്ദീപ് ഗുപ്തയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഒരുകുട്ടം മുസ്ലിം യുവാക്കള്‍ അടിക്കാന്‍ തുടങ്ങി. ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച സന്ദീപിനെ മറ്റൊരു കൂട്ടം മുസ്ലീം യുവാക്കള്‍ പിടിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വയറിനും തലക്കും ഗുരുതരമായി പരിക്കേറ്റ സന്ദീപ് 2 മണിക്കൂറിലേറെ അബോധാവസ്ഥയിലായിരുന്നു. ഇപ്പോഴും സംസാരിക്കാന്‍ കഴിയത്ത അവസ്ഥിലാണ് ഇയാളെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഹിമാന്‍ഷു പറഞ്ഞു.
ജമ്മു കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സമന്വയിപ്പിച്ച മോദി സര്‍ക്കാര്‍ നയത്തില്‍ കഴിഞ്ഞ ദിവസം എല്ലാവരും ആഘോഷിച്ചിരുന്നുവെന്നും അതില്‍ ചില മുസ്ലിംകള്‍ക്ക് ദേഷ്യമുണ്ടായത്തിനെ തുടര്‍ന്നാണ് ഇവര്‍ സന്ദീപ് ഗുപ്തിനെ ആക്രമിച്ചതെന്നും ഹിമാന്‍ഷു പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
















