കൊല്ലം: മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോൺഗ്രസ്. അതിനെ നായകൻ ഉപേക്ഷിച്ചു കഴിഞ്ഞുവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ ശിവരാജ് സിങ് ചൗഹാന്‍. കോൺഗ്രസിന് ഹൃദയവും തലച്ചോറുമില്ല. കശ്മീർ വിഷയത്തിൽ പാർലമെന്റിൽ കോൺഗ്രസ് ചീഫ് വിപ്പ് എടുത്ത നിലപാട് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി കൊല്ലം ജില്ലാ കകമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സുഷമ സ്വരാജ് അനുസ്മരണവും സജീവാoഗങ്ങളുടെ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫും എൽഡിഎഫും കേരളത്തെ മാറി മാറി കൊള്ളയടിക്കുന്നു. കേരളത്തിന്റെ വിഭവശേഷി രണ്ട് കൂട്ടരും തിന്ന് തീർത്തു. കൊലപാതക രാഷ്‌ട്രീയം മാത്രം കൈമുതലായ സിപിഎം ബംഗാളിലും ത്രിപുരയിലും ഇല്ലാതായി കഴിഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പാക്കാതെ പിണറായി സർക്കാർ അതിനെ അട്ടിമറിക്കുന്നു. കേന്ദ്രം നൽകുന്ന പണം വക മാറ്റി ചെലവഴിക്കുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ തകർക്കാൻ സാഹസം കാണിച്ച പിണറായി വിജയന് മാപ്പില്ല.
കൊല്ലത്തെ കശുവണ്ടി തൊഴിലാളികളെ മോദി സർക്കാർ സംരക്ഷിക്കുന്നുണ്ടെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
















