Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശങ്ക ഉയര്‍ത്തി മഴ കനക്കുന്നു; ദുരന്ത നിവാരണ സേനയുടെ സഹായം തേടി സര്‍ക്കാര്‍; അടിയന്തര നടപടികള്‍ക്കു നിര്‍ദേശം, ഗതാഗതം താറുമാറായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2019, 11:29 am IST
inKerala

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ആശങ്ക വര്‍ധിപ്പിച്ചു അതി ശക്തമായ മഴ തുടരുന്നു. നാശനഷ്ടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തേക്ക് അടിയന്തരമായ 10 യൂണിറ്റ് സേനയെ അയക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഇടുക്കി ജില്ലയെ ആണ് മഴ കാര്യമായി ബാധിച്ചിരിക്കുന്നത്. മൂന്നാര്‍ പ്രദേശം ഒന്നടങ്കം വെള്ളത്തിനടിയാണ്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായ അവസ്ഥയിലാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന പെരിയവരൈ പാലത്തിനു പകരം താല്‍ക്കാലികമായി നിര്‍മ്മിച്ചിരുന്ന പാലം തകര്‍ന്നു. മറയൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മറയൂര്‍ ഭാഗത്ത് വ്യാപക മണ്ണിടിച്ചിലാണ്. ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ടു. ഫോണ്‍ – വൈദ്യുതി ബന്ധം താറുമാറായി. പന്നിയാര്‍കുട്ടിയില്‍ മണ്ണിടിഞ്ഞു. പമ്പാനദി കരകവിഞ്ഞു ത്രിവേണിയിലെ കടകളില്‍ വെള്ളം കയറി. 3 ദിവസമായി തോരാതെ പെയ്യുന്ന മഴയാണ്. മലയിടിച്ചിലും ശക്തമാണ്. കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിന്റെ അതേ ഭീതിയിലാണ് ത്രിവേണി. ശക്തമായ മഴയും കാറ്റും ഒരുപോലെ തുടരുകയാണ്. കരകവിഞ്ഞ് ഒഴുകുന്ന പമ്പാനദിയില്‍ ശക്തമായ ഒഴുക്കാണ് അരയാഞ്ഞലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി. പെരുന്തേനരുവി ഡാം കവിഞ്ഞൊഴുകുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടലിനും അപകടങ്ങള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അപകടത്തില്‍ ആളപായമില്ല. കനത്ത മഴയെ തുടര്‍ന്ന് പുഴകളില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ഇരിട്ടി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. കൊട്ടിയൂര്‍ – ചപ്പമല, അടക്കാത്തോട് എന്നിവങ്ങളില്‍ ഉരുള്‍പൊട്ടലും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി.കൊട്ടിയൂര്‍ – കരിമ്പിന്‍ കണ്ടത്തിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചപ്പമല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നീണ്ടു നോക്കി ടൗണിലെ കടകളില്‍ വെള്ളം കയറി. കണിച്ചാര്‍ ടൗണിലും വെള്ളം കയറി. മണ്ണിടിഞ്ഞ് പാല്‍ച്ചുരം റോഡില്‍ ഗതാഗതം നിലച്ചു. മാനന്തവാടി- നിടുമ്പൊയില്‍ റോഡിലും മരങ്ങള്‍ വീണ് ഗതാഗത തടസമുണ്ടായി.

ഇടുക്കി- എറണാകുളം, കോട്ടയം – കുമളി റോഡില്‍ ബസ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുയാണ്.  പമ്പയില്‍ ജലനിരപ്പുയര്‍ന്നു. നിലമ്പൂര്‍ ടൗണില്‍ വെള്ളം കയറി. വീടുകളിലും കടകളിലും വെള്ളം. കുടുങ്ങിയവരെ റബര്‍ ബോട്ടുകളില്‍ രക്ഷപെടുത്തി. ഇടകടത്തി ക്രോസ്വേ വെള്ളത്തില്‍ മുങ്ങി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകള്‍ റദ്ദ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.