ന്യൂദല്‍ഹി: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് ചുട്ട മറുപടി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിവു രീതിയിലാണ് ഇന്നും കുഞ്ഞാലിക്കുട്ടി ഇവിടെ സംസാരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് അദ്ദേഹം പരാതിപ്പെട്ടു. ആരാണ് കശ്മീരില്‍ ന്യൂനപക്ഷം. കശ്മീരില്‍ ഹിന്ദുക്കളില്ലേ, ജൈനന്‍മാരില്ലേ, സിഖുകാരില്ലേ ഇവര്‍ക്കൊന്നും അവിടെ ജീവിക്കണ്ടേ??- അമിത് ഷാ ചോദിച്ചു.
കുഞ്ഞാലിക്കുട്ടി ആര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. അവിടെ മുസ്ലീങ്ങള്‍ മാത്രമാണോ ജീവിക്കുന്നത്. കശ്മീരിലെ ന്യൂനപക്ഷം എന്നു പറയുന്നത് സിഖ് മതസ്ഥരാണ്. അവരുടെ എന്ത് അവകാശമാണ് കവര്‍ന്നെടുക്കാന്‍ പോകുന്നത്. 370-ാം വകുപ്പ് ന്യൂനപക്ഷങ്ങളോട് അന്യായമാണ് കാണിച്ചത്. ദേശീയന്യൂനപക്ഷ കമ്മീഷന്റെ നിര്‍ദേശങ്ങളോ നിയമങ്ങളോ കശ്മീരില്‍ ബാധകമല്ല. അതിനു കാരണം 370-ാം വകുപ്പാണെന്നും അമിത് ഷാ പറഞ്ഞു.
നേരത്തെ കാശ്മീരിനെ വിഭജിക്കുക വഴി ന്യൂനപക്ഷങ്ങളോട് സര്‍ക്കാര്‍ അനിതീ കാണിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി അരോപിച്ചിരുന്നു.
















