ന്യൂദല്‍ഹി : കശ്മീര്‍ ഹൈന്ദവ ഭൂമിയാണ് അതില്‍ അവകാശ വാദം ഉന്നയിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ലെന്ന് സമാധാനത്തിന്റെ ഇമാം എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് തൗഹിദി. കശ്മീര്‍ വിഷയത്തിലെ തന്റ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാക്കിസ്ഥാനില്‍ ഉള്‍പ്പെടാത്ത ഹിന്ദുക്കളുടെ ഭൂമിയാണ് അത്. ഇതുസംബന്ധിച്ച് കഴിഞ്ഞ തവണത്തെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയതാണെന്നും തൗഹിദി ട്വിറ്ററിലൂടെ അറിയിച്ചു.
കശ്മീല്‍ അവകാശവാദം ഉന്നയിക്കാന്‍ പാക്കിസ്ഥാന് സാധിക്കില്ല. പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതാണെന്നും അദ്ദേഹം പറഞ്ഞു. തൗഹിദി ഇതിനു മുമ്പും പാക്കിസ്ഥാനെ വിമര്‍ശിച്ച് രംഗതെത്തിയിരുന്നു. രക്തത്തിന്റേയും, വിദ്വേഷത്തിന്റേയും അടിസ്ഥാനത്തില്‍ സ്ഥാപിതമായ നിയമ വിരുദ്ധമായ രാജ്യമെന്നാണ് പാക്കിസ്ഥാനെ വിമര്‍ശിച്ചിട്ടുള്ളത്.
രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശ സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ പാക് സര്‍ക്കാര്‍ പരാജയമാണ്. വര്‍ഷങ്ങളായി ഭീകരര്‍ക്ക് അവിടെ സംരക്ഷണം നല്‍കി വരുന്നുണ്ട്. സമാധാനമാഗ്രഹിക്കുന്ന തന്നേപ്പോലുള്ള ഒരു മുസ്ലിം തന്റെ വിശ്വാസത്തിനുള്ളിലെ അഴിമതിക്കെതിരെ പരിഷ്‌കരണത്തിനായി ആഹ്വാനം ചെയ്താല്‍ എതിര്‍ക്കുന്നവര്‍ അവരെ വ്യാജന്‍ എന്നാക്കി മുദ്രകുത്തും.
















