ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജില്ലാ മജിസ്‌ട്രേറ്റ് അങ്കിത് അഗര്‍വാളിനേയും എസ്പി സല്‍മാന്‍ താജിനേയും അടക്കമുള്ള ഉദ്യോഗസ്ഥരെ ചുമതലകളില്‍ നിന്ന് നീക്കി. വാര്‍ത്താ സമ്മേളനത്തിലാണ് യോഗി ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായും യോഗി ആദിത്യനാഥ് പറഞ്ഞു. ഇതില്‍ എട്ട് പേര്‍ ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. അക്രമം തടയുന്നതിലും അന്വേഷണത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായും യോഗി അറിയിച്ചു.
കഴിഞ്ഞ മാസം 17 നാണ് സോന്‍ഭദ്ര ജില്ലയില്‍ ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട് ഭൂവുടമയുടെ അനുയായികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് നാട്ടുകാര്‍ക്ക് നേരെ നടന്ന വെടിവെപ്പില്‍ സ്ത്രീകളടക്കം 10 പേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















