Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചിയില്‍ വിവിധ ഇടങ്ങളിലായി ലഹരിവേട്ട; ദമ്പതികളും ടെക്കിയും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2019, 08:46 pm IST
in Kerala

പെരുമ്പാവൂര്‍: ജില്ലയില്‍ വിവധ ഇടങ്ങളിലായി ലഹരിവേട്ട. പെരുമ്പാവൂരില്‍ ആഡംബര ബൈക്കില്‍  15 കിലോയോളം കഞ്ചാവുമായി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നും വന്ന ദമ്പതികളെ പോലീസ് പിടികൂടി. മാരക ലഹരി മരുന്നായ ലിസര്‍ജിക് ആസിഡ് ഡൈത്തെലായെമെയ്ഡ് (എല്‍എസ്ഡി) സ്റ്റാമ്പുമായി പിടിയിലായത് ഐടി പ്രൊഫഷണലാണ്. കുമ്പളങ്ങിയില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവും പിടിയിലായി.

ആഡംബര ബൈക്കില്‍ കറങ്ങി കഞ്ചാവ് വില്‍പന നടത്തെവെയാണ് കുമാരമംഗലം വില്ലേജ് ഏഴല്ലൂര്‍ മദ്രസ കവല ഭാഗത്ത് കളരിക്കല്‍ വീട്ടില്‍ സബിര്‍(31), ഇയാളുടെ രണ്ടാം ഭാര്യ തൊടുപുഴ പുറപ്പുഴയില്‍ പുറപ്പുഴ സ്വദേശിനി ആതിര (26) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ്ടീമും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്. പാലിയേക്കര മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങളില്‍ 24 മണിക്കൂറിലെറെ നിരീക്ഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്.

പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ബിജുമോന്‍, പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ പി.എ. ഫൈസല്‍, എസ്‌ഐമാരായ ബേസില്‍ തോമസ്, കെ.പി. എല്‍ദോസ്, എഎസ്‌ഐമാരായ നിസാര്‍, പി.എം. ഷാജി, രാജേന്ദ്രന്‍, സജീവ്ചന്ദ്രന്‍, എസ്‌സിപിഒമാരായ ദീലിപ്, രാജിവ്, വിനോദ്, സുനില്‍ സിപിഒ മാരായ ശ്യാംകുമാര്‍, ജാബിര്‍, രഞ്ജിത്ത്, മനോജ് കുമാര്‍, ഡബ്‌ള്യൂസിപിഒ അഞ്ജു സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.  ആറ് മാസത്തിലേറെയായി നിരവധിതവണ തിരിപ്പൂരില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിതരണം ചെയ്യുന്നതായി  ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. പ്രതികളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.

എല്‍എസ്ഡി സ്റ്റാമ്പുമായി ടെക്കി പിടിയില്‍

മാരക ലഹരി മരുന്നായ ലിസര്‍ജിക് ആസിഡ് ഡൈത്തെലായെമെയ്ഡ് (എല്‍എസ്ഡി) സ്റ്റാമ്പുമായി ഐടി പ്രൊഫഷണല്‍ പിടിയില്‍. പെരുമ്പാവൂര്‍ കൂവപ്പടി അനന്തപുരത്തില്‍ വിഷ്ണു(29)വിനെയാണ് കളമശ്ശേരി ഭാഗത്തു നിന്ന്  എല്‍എസ്ഡി സ്റ്റാമ്പുമായി പോലീസ്  പിടികൂടിയത്. ഗോവ, ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ശൃംഖലയുടെ  കണ്ണിയാണ് വിഷ്ണുവെന്ന് പോലീസ്  സ്ഥിരീകരിച്ചു. വിഷ്ണുവിന്റെ പെണ്‍ സുഹൃത്തിനെയും, ഇവരെ കച്ചവടത്തിന് സഹായിക്കുന്ന ട്രാന്‍സ്ജന്റേഴ്‌സിനെ കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

എല്‍എസ്ഡിയുടെ തീവ്രത നിശ്ചയിക്കുന്നത് ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ  മൈക്രോഗ്രാം അളവിലാണ്. ഡപ്യൂട്ടി കമ്മീഷ്ണര്‍ പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ എസിപി. രാജേഷ്, ഷാഡോ എസ്.ഐ. ജോസഫ് സാജന്‍, കളമശ്ശേരി എസ്‌ഐ. അമൃതരംഗന്‍ തുടങ്ങിയവരുടെ സംഘമാണ് പ്രതിയെ പിടകൂടിയത്.  

കഞ്ചാവുമായി യുവാവ് പിടിയില്‍

കുമ്പളങ്ങിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. എഴുപുന്ന ലെജു നിലയത്തില്‍ ലെജു മോന്‍ (34) ആണ് പിടിയിലായത്. കുമ്പളങ്ങി പോലീസ് ഔട്ട് പോസ്റ്റിന് മുന്നില്‍ എസ്‌ഐ നസറുദ്ദീന്‍, എഎസ്‌ഐ അനില്‍ കുമാര്‍, അന്‍വാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടയിലാണ്  കഞ്ചാവ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.