ന്യൂദല്‍ഹി : അയോധ്യ തര്‍ക്കഭൂമി കേസില്‍ വിചാരണ ആരംഭിക്കാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. കേസിലെ മധ്യസ്ഥ ചര്‍ച്ചയ്‌ക്കായി നിയോഗിച്ച പ്രത്യേക സമിതി ഇരു കക്ഷികളുമായി സമവായത്തില്‍ എത്താന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ ആരംഭിക്കുന്നത്. ഈമാസം ആറ് മുതലാണ് വിചാരണ ആരംഭിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ എസ്.എ ബോംബ്‌ഡേ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങള്‍.
സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം.ഐ. ഖലീഫുല്ലയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കേസില്‍ മധ്യസ്ഥത വഹിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങള്‍.
സമിതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ വ്യാഴാഴ്ച കോടതിക്ക് സമര്‍പ്പിച്ചത്. 155 ദിവസത്തോളം എടുത്താണ് മധ്യസ്ഥ സമിതി ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയത്.
അതേസമയം നവംബര്‍ 17 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. അതിന് മുമ്പ് തന്നെ കേസില്‍ വാദം കേട്ട് വിധി പറയാനാകും ഭരണഘടനാ ബെഞ്ച് ശ്രമിക്കുക. 14 ഹര്‍ജികളാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. എല്ലാ കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
മധ്യസ്ഥ ചര്‍ച്ച നിര്‍ത്തിവെച്ച് കേസില്‍ സുപ്രീംകോടതി വാദം കേട്ട് അന്തിമ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് കേസിലെ സുന്നി വഖഫ് ബോര്‍ഡ് ഒഴികെയുള്ള കക്ഷിക്കാര്‍ ആവശ്യം ഉന്നയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടാണ് മധ്യസ്ഥ സമിതിയോട് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. മധ്യസ്ഥ സമിതിയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം സുപ്രീംകോടതിയില്‍ കഴിഞ്ഞ ജൂലൈ 11ന് ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ചിരുന്നു. ഇഇത് പരിശോധിച്ച ശേഷമാണ് കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റ
















