പാലക്കാട്; മലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട്, ദാമനിലുള്ള റിഷി ടെക്സിന്റെ ഓഫീസും സ്വത്തും കോഴിക്കോട്ടുനിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ഓഫീസും രണ്ടരയേക്കര്‍ ഭൂമിയുമാണ് പിടിച്ചെടുത്തത്. ഇതിന് 67 ലക്ഷം രൂപ വരും. വ്യവസായി വിഎം രാധാകൃഷ്ണന്‍ പ്രതിയായ അഴിമതിക്കേസുമായി ബന്ധമുള്ള കമ്പനിയാണ് റിഷി ടെക്സ്.
2003, 2008ല്‍ മലബാര്‍ സിമന്റ്‌സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് ഈ സ്ഥാപനമാണ്. ഈ സ്ഥാപനവും മലബാര്‍ സിമന്റ്‌സിലെ ചില ഉദ്യോഗസ്ഥരും വിഎം രാധാകൃഷ്‌നും ചേര്‍ന്ന് ചാക്ക് ഇറക്കുമതിയില്‍ നാലരക്കോടി രൂപയുടെ അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റിഷി ടെക്‌സിന്റെ ആസ്തി കണ്ടുകെട്ടിയത്. രാധാകൃഷ്ണന്റെ 22 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയെങ്കിലും നടപടി കോടതി സ്‌റ്റേ ചെയ്തിരുന്നു.
















