തിരുവനന്തപുരം: ബാര്‍ ഡാന്‍സറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി കൂടുതല്‍ കുരുക്കിലേക്ക്. ബിനോയ് കോടിയേരിക്കും മകനും ഒപ്പമുള്ള പഴയ ചിത്രം ഫേസ്ബുക്കില്‍ കവര്‍പേജാക്കിയിരിക്കുകയാണ് യുവതി. കുഞ്ഞിന് ഒരു വയസ് മാത്രമേ പ്രായമുണ്ടാകൂ. കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്‌ക്ക് ഇന്നു രക്തസാംപിള്‍ നല്‍കാന്‍ ബിനോയ് പോകും മുന്‍പാണ് ഇത്തരമൊരു ചിത്രം കൂടി യുവതി പുറത്തുവിട്ടിരിക്കുന്നത്.
തനിക്ക് യുവതിയുമായി ബന്ധമില്ലെന്നാണ് ഇതുവരെ ബിനോയ് പറഞ്ഞിരുന്നത്. എന്നാല്‍ കോടിയേരി പുത്രനുമായി ചേര്‍ന്ന് തങ്ങളുടെ മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ് ചിത്രങ്ങള്‍ യുവതി നേരത്തേ പുറത്തുവിട്ടിരുന്നു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്‌ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്.
വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്‌ക്ക് ഹാജരാകാന്‍ പോലീസ് പറഞ്ഞിട്ടും കോടിയേരി പുത്രന്‍ തയാറായില്ല. തുടര്‍ന്നാണ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്ക് ബിനോയ് തയാറായത്.
















