Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇളംതലമുറയെ കരുത്തരാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2019, 03:31 am IST
inSamskriti

മക്കളേ, 

നമ്മുടെ ഇളംതലമുറ വഴിതെറ്റുന്നു, അവര്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാതെ വളരുന്നു എന്നൊക്കെയുള്ള പരാതികള്‍ വര്‍ദ്ധിച്ചുവരുന്ന കാലമാണല്ലോ ഇത്.  ഇതില്‍ കുറച്ചൊക്കെ വാസ്തവമുണ്ടെന്നുള്ളത് ശരിതന്നെ എന്നാല്‍ അതിന്റെ ഉത്തരവാദിത്വം കുട്ടികള്‍ക്കു മാത്രമല്ല, കുട്ടികളേക്കാള്‍  മുതിര്‍ന്നവര്‍ക്കാണുള്ളത്. 

പാശ്ചാത്യരീതികളെ സ്വന്തമാക്കാനുള്ള പ്രവണത ഇന്നത്തെ കുട്ടികളില്‍ പണ്ടത്തെക്കാളധികം പ്രകടമാണ്. മറ്റുള്ള സംസ്‌കാരങ്ങളില്‍നിന്ന് നല്ല മാതൃകകള്‍ നമ്മുടെ കുട്ടികള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് നമ്മുടെ സംസ്‌കാരത്തിലെ നല്ല വശങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്. പടിഞ്ഞാറുള്ള കുട്ടികള്‍ വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ചു വളരുന്നവരാണ്. നമ്മുടെ കുട്ടികളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. എന്നാല്‍ അവിടുത്തെ കുട്ടികളുടെ സ്വാശ്രയശീലം ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ കുട്ടികള്‍ തയ്യാറാകുന്നില്ല. പാശ്ചാത്യര്‍, ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഏത് ജോലിയെയും ആദരിക്കുക്കയും അതു ചെയ്യാന്‍ സന്നദ്ധരാകുകയും ചെയ്യുന്നു. അവരുടെ അച്ചടക്കവും കൃത്യനിഷ്ഠയും മാതൃകാപരമാണ്. 

അതൊക്കെയാണ് നമ്മുടെ കുട്ടികള്‍ പകര്‍ത്താന്‍ ശ്രമിക്കേണ്ടത്. 

നമ്മുടെ അച്ഛനമ്മമാര്‍ കുട്ടികളുടെ ഏതാവശ്യവും സാധിച്ചുകൊടുക്കുവാന്‍ സദാ സന്നദ്ധരാണ്. ഇത് ശരിയായ രീതിയല്ല. ആഗ്രഹങ്ങള്‍ സാധിക്കാതെ വരുമ്പോള്‍ അതിനെ സ്വീകരിക്കാനുള്ള മനസ്സും അതിനുള്ള തയ്യാറെടുപ്പും കൂടി കുട്ടികള്‍ക്കു വേണം. കാരണം ജീവിതത്തില്‍ ഒരിക്കലും നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിക്കുവാന്‍ പോകുന്നില്ല. പരാജയങ്ങളെ അതിജീവിക്കാനുള്ള കരുത്തുകൂടി നമ്മുടെ കുട്ടികള്‍ ആര്‍ജ്ജിക്കണം.  

ഇന്ന് ചെറിയ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ കുട്ടികള്‍ തളര്‍ന്നുപോകുന്നു. നാടന്‍ കോഴിയും ബ്ലോക്ക് കോഴിയും തമ്മിലുള്ള വ്യത്യാസം പോലെയാണ് പണ്ടത്തെയും ഇന്നത്തെയും തലമുറകള്‍ തമ്മിലുള്ളത്. നാടന്‍ കോഴിക്ക് ഏത് കാലാവസ്ഥയേയും അതിജീവിക്കാനുള്ള സ്വാഭാവികമായ കഴിവുണ്ട്. എന്നാല്‍, ചെറിയ കാലാവസ്ഥാമാറ്റം പോലും താങ്ങാനുള്ള ശക്തി ബ്ലോക്ക് കോഴിക്കില്ല. അതുപോലെയാണ് ഇന്നത്തെ കുട്ടികള്‍.

അഞ്ചു വയസ്സുവരെ കുട്ടികളെ പൂര്‍ണവാത്സല്യം നല്കി വളര്‍ത്തണം. പിന്നെ പതിനഞ്ചു വയസ്സുവരെ തല്ലിവളര്‍ത്തണമെന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. എന്നാല്‍ ഇന്നതത്ര പ്രായോഗികമല്ല. അവര്‍ക്കു സ്‌നേഹവും ശിക്ഷണവും ഒരേപോലെ നല്‍കണം എന്നു പറയുന്നതാവും ശരി. സ്വന്തം ജീവിതത്തിലൂടെ കുട്ടികള്‍ക്കു മാതൃകയാവാനും മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ഒരിക്കല്‍ ഒരു കുട്ടിയെ സ്‌ക്കൂളില്‍ ചേര്‍ത്തു. അവന്റെ അച്ഛന്‍ അവിടുത്തെ അദ്ധ്യാപകനാണ്. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ തന്നെയാണ് ഈ കുട്ടിയും പഠിക്കുന്നത്. ആദ്യ ദിവസം അവന്‍ കേട്ട പാഠം, ദുഃഖിക്കുന്നവരോടും അംഗവൈകല്യമുള്ളവരോടും കാരുണ്യം കാണിക്കണമെന്നാണ്. അവന്‍ വൈകിട്ടു വീട്ടില്‍ വന്നു. ആ സമയം, കാലില്ലാത്ത, ജോലി ചെയ്യാന്‍ കഴിവില്ലാത്ത ഒരു സാധു അവിടെ ഞൊണ്ടി ഞൊണ്ടി വന്നിട്ടു ‘കാലില്ലാത്തവനാണേ, എന്തെങ്കിലും തരണേ’ എന്നിങ്ങനെ യാചിച്ചു. ആ സാധുവിനെ ഗേറ്റിനടുത്തു കണ്ടപ്പോഴേക്കും കുട്ടിയുടെ അച്ഛന്‍ ഭള്ളു പറഞ്ഞോടിച്ചു. ഇതു കണ്ട കുട്ടി വല്ലാതെ വേദനിച്ചു. അടുത്തദിവസം കുട്ടിയെ സ്‌ക്കൂളില്‍ പഠിപ്പിച്ചതു് എപ്പോഴും ആരോടും സത്യമേ പറയാവൂ, നുണ പറയരുത് എന്നാണ്. ആ പാഠം അവന്‍ ഹൃദിസ്ഥമാക്കി. പിറ്റേ ദിവസം രാവിലെ അവന്റെ അച്ഛനെ അന്വേഷിച്ചുകൊണ്ടു വീട്ടില്‍ ഫോണ്‍ വന്നു. ഇതറിഞ്ഞ അവന്റെ അച്ഛന്‍ പറഞ്ഞു, ‘മോനേ, അച്ഛനിവിടെയില്ല വെളിയില്‍ പോയിരിക്കുകയാണെന്നു പറയൂ.’ അച്ഛന്‍ പറഞ്ഞതു പോലെ അവന്‍ ചെയ്തുവെങ്കിലും അതവനെ വളരെ വിഷമിപ്പിച്ചു. സ്‌ക്കൂളില്‍നിന്നു മൂന്നാമതു പഠിച്ച പാഠം പരസ്പരം ക്ഷമിക്കാനും സഹിക്കാനും കഴിവു വന്നാലേ ജീവിതം സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയൂ എന്നാണ്. അതിനാല്‍ ജീവിതത്തില്‍ ക്ഷമ ശീലിക്കണം. അന്നവന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ടതു് അച്ഛനുമമ്മയും തമ്മിലുള്ള പൊരിഞ്ഞ വഴക്കാണ്. അതിനുശേഷം അവര്‍ പരസ്പരം സംസാരിക്കുന്നതുകൂടി നിര്‍ത്തി. അടുത്ത ദിവസം  കുട്ടി സ്‌ക്കൂളില്‍ പോയില്ല. അച്ഛന്‍ അവനെ കൂടെ വരാന്‍ നിര്‍ബ്ബന്ധിച്ചു. പക്ഷേ അവന്‍ കൂട്ടാക്കിയില്ല. ‘നീ എന്താണു സ്‌ക്കൂളില്‍ വരാതെ മടിച്ചിരിക്കുന്നത്?’ അവന്റെ അച്ഛന്‍ ചോദിച്ചു. കുട്ടി പറഞ്ഞു, ‘സ്‌ക്കൂളില്‍ ഞാന്‍ പഠിച്ച പാഠമൊന്നും ഇവിടെ ആരും ചെയ്തുകാണുന്നില്ല. പിന്നെ എന്തിനു ഞാന്‍ പഠിക്കാന്‍ പോകണം?’ അച്ഛനമ്മമാരും മുതിര്‍ന്നവരും കുട്ടികള്‍ക്ക് മാതൃകയാകണം, അവര്‍ക്ക് വഴികാട്ടികളാകണം. നല്ല ശീലങ്ങളും നല്ല സംസ്‌കാരവും കുട്ടികളില്‍ വളര്‍ത്താന്‍ അവര്‍ ജാഗ്രത പുലര്‍ത്തണം.

ഇന്ന്, കുട്ടികള്‍ നല്ല ജോലി നേടണം, കുറെ പണം സമ്പാദിക്കണം എന്നൊക്കെ മാത്രമാണ് രക്ഷിതാക്കള്‍ ചിന്തിക്കുന്നത്. ഇതുകൊണ്ടുമാത്രം കുട്ടികള്‍ ശരിയായ പൗരന്മാരാകില്ല. മൂല്യങ്ങളും സാമൂഹ്യബോധവും ഉള്‍ക്കൊള്ളുക എന്നത് അതിലേറെ പ്രധാനമാണ്. കാറിലെ പെട്രോള്‍ ടാങ്കു നിറയെ പെട്രോള്‍ ഒഴിച്ചതുകൊണ്ടുമാത്രം കാര്യമില്ല. കാറോടിക്കണമെങ്കില്‍ ƒാര്‍ട്ടാക്കാനുള്ള ബാറ്ററികൂടി വേണം. നമ്മള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്കുന്ന മൂല്യബോധമാണ് ആ ബാറ്ററി. അതാണ് ഒന്നാമതായി വേണ്ടത്. ജീവിതത്തിന്റെ ഫൗണ്ടേഷന്‍ അതാണ്. 

മാതാ അമൃതാനന്ദമയി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.