Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രവര്‍ത്തകന്‍ കെ.വി. സുരേന്ദ്രനെ വെട്ടിക്കൊന്ന സിപിഎം ഗൂണ്ടകള്‍ക്ക് പൊലീസിന്റെ മദ്യസത്കാരം; സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശ; കുടിച്ചു കൂത്താടിയത് ജീവപര്യന്തം ശിക്ഷ കേട്ട് കോടതിയില്‍ നിന്ന് ജയിലിലേക്ക് പോകവേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2019, 05:52 pm IST
inKerala

കണ്ണൂര്‍:  ബിജെപി പ്രവര്‍ത്തകന്‍ കെ.വി. സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സിപിഎം ഗൂണ്ടകള്‍ക്ക് പൊലീസിന്റെ ഒത്താശയോടെ മദ്യസത്കാരം. തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍.വിനോദ് ഇന്നലെയാണ് അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എ.എന്‍.ഷംസീര്‍ എംഎല്‍എ ഉള്‍പ്പെടെ തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാക്കള്‍ കേസിലെ വിധി കേള്‍ക്കാന്‍  എത്തിയിരുന്നു. 

 2008 മാര്‍ച്ച് ഏഴിന് 8.30 നാണ് കൊലപാതകം നടന്നത്. വീട്ടിനകത്ത് മാരകായുധങ്ങളുമായി ഇരച്ചെത്തിയ പ്രതികള്‍ സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഊരാങ്കോട് സ്വദേശി പുലപ്പാടി വീട്ടില്‍ എം.അഖിലേഷ് (35), മാണിക്കോത്ത് വീട്ടില്‍ എം.ലിജേഷ് (32), മുണ്ടോത്ത് കണ്ടിയില്‍ എം.കലേഷ് (36), വാഴയില്‍ കെ.വിനീഷ് (25), പി.കെ.ഷൈജേഷ് (28) എന്നിവര്‍ക്ക് കോടതിയില്‍ നിന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള യാത്രയ്‌ക്കിടെ പൊലീസിന്റെ ഒത്താശയോടെ മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. പ്രതികള്‍ മദ്യലഹരിയിലായതിനാല്‍ വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു ജയില്‍ അധികൃതര്‍ മടക്കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. പ്രതികളില്‍ പലരും കുടിച്ചു ബോധമില്ലാത്ത തരത്തിലാണ് ജയില്‍ അധികൃതരോടു സംസാരിച്ചത്. കോടതിയില്‍ നിന്നു ജയിലിലേക്കുള്ള യാത്രാമധ്യേ തലശേരിയ്‌ക്കു സമീപമുള്ള ഹോട്ടല്‍ മുറിയിലാണ് പ്രതികള്‍ക്ക് പൊലീസും സിപിഎം പ്രാദേശിക നേതാക്കളും ചേർന്നാണ് മദ്യസത്കാരം നടത്തിയത്. ശിക്ഷ വിധിച്ച  ശേഷം 5 പ്രതികളെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികള്‍ മദ്യപിച്ചതായി ആ പരിശോധനയില്‍ രേഖപ്പെടുത്തിയിട്ടില്ല.  പരിശോധനയ്‌ക്കു ശേഷം 4.45നു തലശ്ശേരിയില്‍ നിന്നു പുറപ്പെട്ടെങ്കിലും 22 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍  വൈകിട്ട് 6.45നാണു പ്രതികളുമായി പൊലീസ് എത്തിയത്.

തലശ്ശേരി സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരാണു പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പ്രതികള്‍ക്കു ഭക്ഷണം കഴിക്കാന്‍ ഇടയ്‌ക്കു തലശ്ശേരിയിലെ ഹോട്ടലില്‍ കയറിയിരുന്നു എന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പു ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണു പ്രതികള്‍ മദ്യപിച്ചതായി കണ്ടെത്തിയത്. അതോടെ, മദ്യപിച്ചതായി രേഖപ്പെടുത്തി വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മടക്കുകയായിരുന്നു. പിന്നീടു വൈദ്യപരിശോധനയ്‌ക്കു ശേഷം രാത്രിയോടെയാണു പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചത്.  

അതേസമയം, കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചപ്പോള്‍ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തതെന്നും കൊലക്കേസ്സില്‍ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകള്‍ക്ക് മദ്യസല്‍ക്കാരം നടത്തിയ പൊലീസുകാര്‍ക്ക് വിശിഷ്ട സേവാ മെഡല്‍ കൊടുക്കുമായിരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

Main Article

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

India

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

Kerala

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.