Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍’നാടകം’ അവസാനിച്ചപ്പോള്‍ അഞ്ചിടങ്ങളില്‍ ഒതുങ്ങിയ കോണ്‍ഗ്രസ്‌ ഇടതുമുന്നണിയുടെ ഗതിയിലേയ്‌ക്ക്; ദക്ഷിണേന്ത്യയില്‍ പുതുച്ചേരി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 09:59 am IST
inIndia

ബെംഗളൂരു: രാജ്യത്ത് അഞ്ചിടങ്ങളില്‍ മാത്രം അധികാരം ഒതുങ്ങിയ കോണ്‍ഗ്രസ് ഇടതുമുന്നണിയുടെ ഗതിയിലേയ്‌ക്ക്. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അധികാരത്തിലേറിയ കുമാരസ്വാമി സര്‍ക്കാര്‍ വീണതോടെയാണ് അഞ്ചിടങ്ങളില്‍ മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിയത്. ദക്ഷിണേന്ത്യയില്‍ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയാണ് കേണ്‍ഗ്രസിന്റെ കച്ചിതുരുമ്പ്. 

പുതുച്ചേരിക്ക് പുറമെ പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസിന് സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടാണ് അഞ്ചിലേയ്‌ക്ക് ചുരുങ്ങിയത്. 

2004ല്‍ എസ്.എം കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍നിന്ന് ഇറങ്ങിയതിനുശേഷം സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ 2013ലാണ് മറ്റൊരു കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. എന്നാല്‍ സിദ്ദരാമയ്യ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചില്ല. 2018ല്‍ ബിജെപിയെ അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് ജെഡിഎസിനൊപ്പം ഒരു സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കര്‍ണാടകയില്‍ അവസരൊരുക്കിയത്. എന്നാല്‍ 14 മാസങ്ങള്‍ക്കിപ്പുറം ആ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയത്.

2016 മെയിലാണ് പുതുച്ചേരിയില്‍ വി നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയത്. പുതുച്ചേരിയിയില്‍ ആകെയുള്ള 33 അംഗ സഭയില്‍ 14 പേരാണ് കോണ്‍ഗ്രസിനുള്ളത്. ഡിഎംകെയുടെയും മറ്റ് സ്വതന്ത്ര അംഗങ്ങളുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് പുതുച്ചേരിയില്‍ ഭരണം തുടരുന്നത്. എന്നാല്‍ ഇവിടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി വി നാരായണസ്വാമി സര്‍ക്കാര്‍ അത്ര നല്ല ബന്ധത്തിലല്ല. ബിജെപിയുടെ മൂന്ന് നോമിനേറ്റഡ് അംഗങ്ങളും(കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന) പുതുച്ചേരി സഭയിലുണ്ട്.

ദക്ഷിണേന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍, 1963-67 കാലഘട്ടത്തിലെ ഭക്തവല്‍സലം ആയിരുന്നു തമിഴ് നാട്ടിലെ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. അതിനുശേഷം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തില്‍ വരുന്നതാണ് കണ്ടത്.

2014ല്‍ സ്ഥാനമൊഴിഞ്ഞ കിരണ്‍ കുമാര്‍ റെഡ്ഡിയായിരുന്നു ആന്ധ്രാപ്രദേശിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. കോണ്‍ഗ്രസ് വിട്ടുപോയി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച ജഗന്‍മോഹന്‍ റെഡിയാണ് ഇപ്പോള്‍ ആന്ധ്രയിലെ മുഖ്യമന്ത്രി.

കേരളത്തില്‍ 2016 മെയിലാണ് കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ഇടതുമുന്നണി അധികാരത്തിലെത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫും ഇടതുപക്ഷപാര്‍ട്ടികളുടെ എല്‍ഡിഎഫും മാറിമാറി ഭരണത്തില്‍ വരുന്നതാണ് ഇതുവരെയുള്ള രീതി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.