ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ ഓഫീസിലെത്തിയ വിശിഷ്ടാതിഥി സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാര്‍ലമെന്റില്‍ തന്നെ കാണാന്‍ എത്തിയ കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് പ്രധാനമന്ത്രി പുറത്തുവിട്ടിരിക്കുന്നത്. ഈ കുഞ്ഞ് ആരെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രധാന മന്ത്രിക്കൊപ്പം സന്തോഷത്തോടെ കളിക്കുന്ന രണ്ടു ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.

പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുമ്പോഴും മേശപ്പുറത്തിരുന്ന മിഠായികളിലാണ് ആ കൊച്ചു കുഞ്ഞിന്റെ ശ്രദ്ധ മുഴുവനും. ഈ ചിത്രങ്ങള്‍ രണ്ടു മണിക്കൂറിനുള്ളില്‍ പത്തുലക്ഷം ലൈക്കും പതിമൂവായിരത്തിലേറെ കമന്റുമാണ് ലഭിച്ചിരിക്കുന്നത്. അനുഷ്‌ക വിരാട് കോഹ്ലി വിവാഹ ചിത്രത്തിന് ശേഷം ഏറ്റവുകൂടുതല്‍ ലൈക്ക് നേടിയത് പ്രധാനമന്ത്രി ഇന്നു പങ്ക് വെച്ച ചിത്രത്തിനാണ്.
Prime Minister Narendra Modi: “A very special friend came to meet me in Parliament today.” (From PM Modi’s Instagram feed) pic.twitter.com/osBTm9gHQZ
— ANI (@ANI) July 23, 2019
















