Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രയാന്‍ രണ്ടില്‍ എല്ലാം കിറുകൃത്യം; 16-ാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്നു വേര്‍പെട്ടു; അഭിമാനത്താല്‍ കെട്ടിപ്പുണര്‍ന്ന് ശാസ്ത്രജ്ഞര്‍; നിറഞ്ഞ കൈയടിയുമായി ഭാരതീയര്‍, ഇത് രാജ്യത്തിന്റെ ചരിത്രനേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2019, 03:14 pm IST
in India

ചെന്നൈ: ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ഒരുക്കയിതെല്ലാം കിറുകൃത്യമായി ഫലം കണ്ടു. ഉച്ച തിരഞ്ഞു 2.43ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നു. പിന്നീട് ആകാംക്ഷയുടേയും പ്രാര്‍ഥനയുടേയും നിമിഷങ്ങള്‍. ശാസ്ത്രജ്ഞരുടെ കണക്കുക്കൂട്ടല്‍ പോലെ കൃത്യം പതിനാറം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെട്ടു. ഇതു കണ്ടതോടെ ചന്ദ്രയാന്‍ രണ്ടിന്റെ പിന്നിലെ ശാസ്ത്രജ്ഞര്‍ നിറഞ്ഞ കണ്ണുകളുമായി അഭിമാനത്തോടെ പരസ്പരം കെട്ടപ്പുണര്‍ന്നു. വിക്ഷേപണം കാണാനെത്തിയ പ്രമുഖരടക്കം എല്ലാവരും എണീറ്റു നിന്നു കൈയടിച്ചു. ഇത് ഭാരതത്തിന്റെ ചരിത്രനേട്ടം. ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം പൂര്‍ണ വിജയം. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ആദ്യ പര്യവേക്ഷണം എന്ന പ്രത്യേകതയും ചന്ദ്രയാന്‍-2ന് ഉണ്ട്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ ദൗത്യവും ചന്ദ്രയാന്‍-2 തന്നെ.സോഫ്റ്റ്വെയര്‍ ഉള്‍പ്പെടെ ചന്ദ്രയാന്‍-2ന്റെ വിഭാവനവും വികസനവും നിര്‍വ്വഹിച്ചത് പൂര്‍ണമായും ഇന്ത്യ തന്നെയായിരുന്നു. സെപ്തംബര്‍ ആറിനോ ഏഴിനോ ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുമെന്നാണ് കരുതുന്നത്.  

ചന്ദ്രന്റെ ഇന്നോളം പര്യവേഷണവിധേയമാക്കാത്ത മേഖലയായ ദക്ഷിണധ്രുവ പ്രദേശത്തെ രഹസ്യങ്ങള്‍ തേടിയാണ് ചാന്ദ്രയാന്‍ 2ന്റെ പ്രയാണം. ഒരു ദശാബ്ദം നീണ്ട ശാസ്ത്ര, സാങ്കേതിക ഗവേഷണങ്ങള്‍ക്കൊടുവിലാണ് ലോകം ഉറ്റുനോക്കുന്ന ദൗത്യത്തിന് തുടക്കമായിരിക്കുന്നത്. ചന്ദ്രോപരിതലത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വിശദമായ പഠനവും ധാതുലവണങ്ങളുടെ സാന്നിധ്യം സംബന്ധിച്ച സമഗ്രമായ വിശകലനവും മറ്റ് ഒട്ടേറെ പരീക്ഷണ, നിരീക്ഷണങ്ങളും വഴി ചന്ദ്രന്റെ ഉത്ഭവവും പരിണാമവും കൂടുതല്‍ വ്യക്തമായി അനാവരണം ചെയ്യാന്‍ ചാന്ദ്രയാന്‍ ദൗത്യം സഹായിക്കും.

ചന്ദ്രനിലെ ജലകണികകളുടെ സാന്നിധ്യം, സവിശേഷമായ രാസഘടനകളോടുകൂടിയ പാറകള്‍ തുടങ്ങി ചാന്ദ്രയാന്‍ ഒന്ന് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളുടെ വിശദമായ പഠനവും ഒപ്പം നടക്കും. ഭൂപ്രകൃതി, ഭൂചലന പ്രതിഭാസങ്ങള്‍, ധാതു നിരീക്ഷണവും വിന്യാസവും, ഉപരിതലത്തിന്റെ രാസഘടന, മണ്ണിന്റെ രാസ, ഭൗതിക സ്വഭാവങ്ങള്‍, സൂക്ഷ്മമായ അന്തരീക്ഷത്തിന്റെ ഘടന തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പഠനത്തിലൂടെ ചന്ദ്രന്റെ ഉത്ഭവവും പരിണാമവും സംബന്ധിച്ച പുതിയ നിഗമനങ്ങളിലേക്ക് എത്താമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്. 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്ന് ഓര്‍ബിറ്റര്‍ പേലോഡുകള്‍ വിദൂരസംവേദനം വഴി നിരീക്ഷണങ്ങള്‍ നടത്തും. അതേസമയം, ലാന്‍ഡര്‍, റോവര്‍ പേലോഡുകള്‍ ലാന്‍ഡിങ്ങ് പ്രദേശത്തെ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ചന്ദ്രന്റെ അയണോസ്ഫിയറിലെ ഇലക്ട്രോണ്‍ സാന്ദ്രത പഠനവിധേയമാക്കും. ചന്ദ്രോപരിതലത്തിന്റെ വിശദമായ ത്രിമാന ചിത്രീകരണവും നടത്തും. ജല തന്മാത്രകളുടെ വിന്യാസം ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്‌കോപ്പി, സിന്തറ്റിക് അപ്പെര്‍ച്ചര്‍ റേഡിയോമെട്രി, പോളാരിമെട്രി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പഠിക്കും.

അന്താരാഷ്‌ട്ര താല്‍പര്യങ്ങളെ മറികടന്ന്, ബഹിരാകാശത്ത് ഇന്ത്യയുടെ സാന്നിധ്യം കൂടുതല്‍ വിശാലവും ശക്തവുമാക്കാന്‍ ചന്ദ്രയാന്‍ 2 പദ്ധതി ലക്ഷ്യമിടുന്നു. ഒപ്പം പുതിയ തലമുറയില്‍പ്പെട്ട ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, പര്യവേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം പ്രചോദനമാകാന്‍ വഴിയൊരുങ്ങുമെന്നുമാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.

രാജ്യത്തിനും മനുഷ്യകുലത്തിന് ആകമാനവും നേട്ടമാകുന്ന ഗവേഷണങ്ങള്‍ക്കും ബഹിരാകാശത്തെ അതിവിദൂര മേഖലകളിലേക്കുള്ള ഭാവിയാത്രകള്‍ക്ക് ഊര്‍ജ്ജം പകരത്തക്കവിധം ചന്ദ്രനെക്കുറിച്ചുള്ള അറിവുകള്‍ മെച്ചപ്പെടുത്തുകയാണ് ഇന്ത്യന്‍ ചാന്ദ്രദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ ഗവേഷണങ്ങള്‍ നടത്തുന്നതിനും രേഖപ്പെടുത്തുന്നതിനും കഴിയുന്ന ഭൂമിയോട് ഏറ്റവുമടുത്ത ഗ്രഹമാണ് ചന്ദ്രന്‍. ഭൂമിയുടെ പൂര്‍വചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക വിവരങ്ങളാണ് ചന്ദ്രനില്‍നിന്ന് ലഭിക്കുന്നത്. ചന്ദ്രന്റെ ഉത്ഭവം സംബന്ധിച്ച് വ്യക്തമായ തിയറികള്‍ നിലവിലുണ്ടെങ്കിലും കൂടുതല്‍ വിശദീകരണങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രയാന്‍ 1 കണ്ടെത്തിയ ജലകണികാ സാന്നിധ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പഠനം ചാന്ദ്രയാന്‍ 2ന്റെ ദൗത്യങ്ങളില്‍ പ്രധാനമാണ്. ഉത്തരധ്രുവത്തെക്കാള്‍ വിശാലമായതിനാലാണ് ചന്ദ്രന്റെ ദക്ഷിണധ്രുവം പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ജല സാന്നിധ്യം പ്രതീക്ഷിക്കുന്ന മേഖലയാണ് ഇവിടം.

ചാന്ദ്രയാന്‍ 2- നാള്‍വഴികള്‍ 

2019 ജൂണ്‍ 28: വിക്ഷേപണ വാഹനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ബാറ്ററികള്‍ ഘടിപ്പിച്ചു. 

ജൂണ്‍ 29: പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി റോവര്‍ വിക്രം ലാന്‍ഡറുമായി സംയോജിപ്പിച്ചു. വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 1: പിഎസ്എല്‍വിയുമായി സംയോജിപ്പിക്കാന്‍ ചാന്ദ്രയാന്‍ 2 സജ്ജമായി. പ്രജ്ഞാന്‍ റോവര്‍ ഉള്‍പ്പെടുന്ന വിക്രം ലാന്‍ഡര്‍ ഓര്‍ബിറ്ററുമായി സംയോജിപ്പിച്ചു. 

ജൂലൈ 4: കാപ്സ്യൂള്‍ രൂപത്തിലുള്ള ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണ വാഹനവുമായി സംയോജിപ്പിച്ചു. 

ജൂലൈ 6: പിഎസ്എല്‍വി എംകെ3 വിക്ഷേപണ തറയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായി. 

ജൂലൈ 8: വിക്ഷേപണ വാഹനത്തിന്റെ ഫുള്‍ ഡ്രസ്സ് റിഹേര്‍സല്‍ ആരംഭിച്ചു. 

ജൂലൈ 9: പ്രഷര്‍ സെന്‍സറുകളുടെയും കണ്ടക്ടര്‍ കേബിളുകളുടെയും പരിശോധനകള്‍ പൂര്‍ത്തിയായി. 

ജൂലൈ 14: ജൂലൈ 15നുള്ള വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി. വിക്ഷേപണ വാഹനത്തില്‍ ദ്രവഘട്ടത്തിലേക്കുള്ള ഇന്ധനം നിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായി. ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്സിജന്‍ നിറച്ചുതുടങ്ങി. 

ജൂലൈ 15: ക്രയോജനിക് ഘട്ടത്തിലേക്കുള്ള ദ്രവ ഓക്സിജന്റെ നിറക്കല്‍ പൂര്‍ത്തിയായി. ദ്രവ ഹൈഡ്രജന്‍ നിറക്കാന്‍ ആരംഭിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെ വിക്ഷേപണത്തിന് 56 മിനിറ്റ് ശേഷിക്കെ വിക്ഷേപണ വാഹന സംവിധാനത്തില്‍ തകരാര്‍. മുന്‍കരുതലായി ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണം മാറ്റിയതായി പ്രഖ്യാപനം 

ജൂലൈ 18: പുതുക്കിയ വിക്ഷേപണ തീയതി 2019 ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 2:43ന് എന്ന് അറിയിപ്പ്. 

ജൂലൈ 20: വിക്ഷേപണ റിഹേര്‍സല്‍ പൂര്‍ത്തിയായി. പ്രവര്‍ത്തനങ്ങള്‍ എല്ലാം തൃപ്തികരം. 

ജൂലൈ 22: ചന്ദ്രയാന്‍ 2 ബഹിരാകാശത്തേക്ക്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍
Kerala

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Kerala

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

Education

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

Kerala

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

Kerala

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

പുതിയ വാര്‍ത്തകള്‍

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

വരുമാനത്തില്‍ ചരിത്രം കുറിച്ച് തപാല്‍ വകുപ്പ്

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.